Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:33 AM IST Updated On
date_range 10 March 2022 5:33 AM ISTവിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാം
text_fieldsbookmark_border
ഇടുക്കി: 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്ത ഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നേരിട്ടോ, ദൂതന്‍ വഴിയോ, തപാല്‍ മാര്‍ഗമോ ഏപ്രില്‍ 30വരെ പുതുക്കാം. വിവരങ്ങള്‍ക്ക്‍: 04862 222904. അപ്രന്‍റിസ് മേള 18ന് ഇടുക്കി: വ്യവസായിക പരിശീലന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18ന് നടത്തുന്ന അപ്രന്‍റീസ് മേളയിൽ ജില്ലയിലെ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഐ.ടി.ഐകളില്‍നിന്ന് പാസായ ട്രെയിനികള്‍ക്കും www.apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തി പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 04868 272216, 9496181642, 9495525811. തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം ഇടുക്കി: സ്‌കോള്‍ കേരള മുഖേന ജില്ലയില്‍ 2021-23 ബാച്ചില്‍ ഹയര്‍സെക്കൻഡറി പ്രൈവറ്റ് രജിസ്ട്രേഷന്‍ /വി.എച്ച്.എസ്.ഇ അഡീഷനല്‍ മാത്തമാറ്റിക്സ് കോഴ്‌സുകള്‍ക്ക് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാർഥികളുടെ പരീക്ഷ /പഠനകേന്ദ്രം അനുവദിക്കുന്ന നടപടി പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് അനുവദിച്ച യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് www.scolkerala .org എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷ /പഠന കേന്ദ്രം കോഓഡിനേറ്റിങ് ടീച്ചറുമായി ബന്ധപ്പെട്ട് ഫീസ് ഒടുക്കേണ്ടതും ക്ലാസുകളില്‍ പങ്കെടുക്കേണ്ടതുമാണ്. വിവരങ്ങള്‍ക്ക്: 0486 2225243.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story