Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTതൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsbookmark_border
തൊടുപുഴ: കലാസ്വാദകർക്ക് ഇനി സിനിമാക്കാഴ്ചയുടെ നാലു ദിനരാത്രങ്ങൾ. തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തിരിതെളിയും. രാവിലെ 11ന് അമേരിക്കൻ ചലച്ചിത്രമായ ലിറ്റിൽ മിസ് സൺഷൈൻ, 2.30ന് ജാപ്പനീസ് ചലച്ചിത്രമായ വുഡ് ജോബ് എന്നിവ പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചിന് ഡീൻ കുര്യാക്കോസ് എം.പി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷതവഹിക്കും. സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയാകും. തുടർന്ന് 5.45ന് മലയാള ചലച്ചിത്രം ഓറഞ്ചു മരങ്ങളുടെ വീട്, 8.30ന് ഫലസ്തീൻ ചിത്രം വെൻ പിഗ്സ് ഹാവ് വിങ്സ്എന്നിവ പ്രദർശിപ്പിക്കും. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിലാണ് മേള. രജിസ്ട്രേഷനുള്ള സൗകര്യവും തിയറ്ററിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story