Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതകർന്ന റോഡിൽ ഏലവും...

തകർന്ന റോഡിൽ ഏലവും വാഴയും നട്ടു

text_fields
bookmark_border
തകർന്ന റോഡിൽ ഏലവും വാഴയും നട്ടു
cancel
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പുഷ്പക്കണ്ടം-രത്തിനക്കുഴി-ആനക്കല്ല് റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ പ്രദേശവാസികൾ റോഡില്‍ ഏലവും വാഴയും നട്ട് പ്രതിഷേധിച്ചു. പുഷ്പക്കണ്ടത്തുനിന്ന്​ രത്തിനക്കുഴി വരെ രണ്ട് കി.മീ. റോഡാണ് പൊട്ടിപ്പൊളിഞ്ഞത്​. ഇതുവഴി കാല്‍നടപോലും അസാധ്യമാണ്. ഓട്ടോകൾ ഇതുവഴി ഓട്ടം വരാറില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ​പെടുന്നതും പതിവാണ്​. രത്തിനക്കുഴിയില്‍നിന്ന് പുഷ്പക്കണ്ടം സ്കൂളിലേക്ക് മുമ്പ് 500 രൂപയാണ്​ സ്കൂള്‍ ബസുകൾ ഈടാക്കിയിരുന്നത്​. എന്നാല്‍, റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഇത്​ 800 രൂപയാക്കി. പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴിയാണിത്​. രത്തിനക്കുഴിയില്‍നിന്ന്​ ആനക്കല്ലിനുള്ള ഒന്നര കി.മീറ്ററും തകര്‍ന്നു. ഇതിനിടെ നാട്ടുകാര്‍ പിരിവെടുത്ത് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, ശക്തമായ മഴവെള്ളത്തില്‍ വീണ്ടും തകര്‍ന്നു. കലുങ്കിന് പകരം പൈപ്പ്​ സ്ഥാപിച്ചെങ്കിലും പൈപ്പില്‍ മാലിന്യവും ചപ്പു ചവറുകളും അടിഞ്ഞ്​ വെള്ളം ഒഴുകാതായി. 2011ല്‍ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ ആയിരിക്കെ 60 ലക്ഷം ചെലവഴിച്ച്​ ടാര്‍ ചെയ്തിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മഴക്കാലം എത്തുംമുമ്പ് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ജനപ്രതിനിധികളെ വഴിയില്‍ തടയാനാണ് തീരുമാനം. idl ndk പുഷ്പക്കണ്ടം -രത്തിനക്കുഴി റോഡ്​ സഞ്ചാരയോഗ്യമാക്കാത്തതിൽ റോഡില്‍ ഏലവും വാഴയും നട്ട് പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story