Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎയ്ഞ്ചലീനയുടെ ആഗ്രഹം...

എയ്ഞ്ചലീനയുടെ ആഗ്രഹം സാധിച്ച്​ ജനൈമത്രി പൊലീസ്

text_fields
bookmark_border
എയ്ഞ്ചലീനയുടെ ആഗ്രഹം സാധിച്ച്​ ജനൈമത്രി പൊലീസ്
cancel
അന്ധരായ മാതാപിതാക്കള്‍ക്ക് വഴികാട്ടിയാണ്​ ഈ എട്ടുവയസ്സുകാരി നെടുങ്കണ്ടം: അന്ധരായ മാതാപിതാക്കള്‍ക്ക് ലോട്ടറി കച്ചവടത്തിന് വഴികാട്ടിയായി നില്‍ക്കുന്ന മൂന്നാംക്ലാസുകാരിയുടെ നാളുകളായുള്ള ആഗ്രഹം സഫലീകരിച്ച്​ ജനൈമത്രി പൊലീസ്. നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ അഴകമൂര്‍ത്തി -രാജേശ്വരി ദമ്പതികളുടെ മകള്‍ എയ്ഞ്ചലീനയെ ഒരു കൈ സഹായിക്കാനാണ് ജനമൈത്രി പൊലീസ് എത്തിയത്. സ്‌കൂള്‍ കഴിഞ്ഞെത്തിയാല്‍ കാഴ്ചയില്ലാത്ത മാതാപിതാക്കളുടെ കൈപിടിച്ച് എയ്​ഞ്ചലീന താങ്ങായും വഴികാട്ടിയായും അവർക്കൊപ്പം നടന്നുനീങ്ങും. ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം മുന്നോട്ടു പോകുന്നത്​. അഴകമൂര്‍ത്തിയും കുടുംബവും വര്‍ഷങ്ങളായി നെടുങ്കണ്ടതാണ് താമസം. അഴകമൂര്‍ത്തിക്ക് ജന്മന കാഴ്ചയില്ല. ഭാര്യ രാജേശ്വരിക്ക്​ 17ആം വയസ്സിലാണ് കാഴ്ചനഷ്ടമായത്. ഓണ്‍ലൈന്‍ പഠനത്തിനായി നെടുങ്കണ്ടം ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തില്‍ ഫോണ്‍ വാങ്ങിനല്‍കിയിരുന്നെങ്കിലും അഴകമൂര്‍ത്തിയുടെ കൈയില്‍നിന്ന്​ ആരോ മോഷ്ടിച്ചു. സ്‌കൂളില്‍ പോകാന്‍ ഒരു സൈക്കിള്‍ വാങ്ങണമെന്ന അടങ്ങാത്ത ആഗ്രഹത്തിലായിരുന്നു എയ്ഞ്ചലീന. ഭവനസന്ദര്‍ശനത്തിന്‍റെ ഭാഗമായി ജനമൈത്രി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം അറിയുന്നത്. തുടര്‍ന്ന് ലോക വനിത ദിനത്തോടനുബന്ധിച്ച് എയ്ഞ്ചലിനയുടെ ആഗ്രഹപ്രകാരം സൈക്കിളും പഠനാവശ്യത്തിനായി മൊബൈല്‍ ഫോണും ഇവർ വീട്ടിലെത്തിച്ചു. ജനമൈത്രി പൊലീസിലെ ഷാനു, നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.എ.എം. റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ഫോണും സൈക്കിളും വാങ്ങിനല്‍കിയത്. idl ndk ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ ഷാനു, നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.എ.എം. റഷീദ് എന്നിവരില്‍നിന്ന് എയ്ഞ്ചലീന സൈക്കിളും ഫോണും ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story