Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTജപ്തി നടപടിക്കെതിരെ ഡീൻ കുര്യാക്കോസ് എം.പി സത്യഗ്രഹം നടത്തും
text_fieldsbookmark_border
തൊടുപുഴ: ജപ്തി നടപടി നിർത്തിവെക്കുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പ തിരിച്ചടവിന് ഒരു വര്‍ഷത്തെയെങ്കിലും സാവകാശം അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ബുധനാഴ്ച രാവിലെ 10 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. മൂന്നുവർഷത്തിലേറെയായി പ്രളയവും പ്രകൃതിക്ഷോഭവും കോവിഡും മൂലം ജില്ലയിലെ കർഷകരും ചെറുകിട കച്ചവടക്കാരും മറ്റ് ജനങ്ങളും പ്രതിസന്ധിയിലാണ്. 2022 മാര്‍ച്ച് 31 വരെ സർക്കാർ ജപ്തി നടപടി നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർഥികളുടെയും വായ്പ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെ സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നല്‍കുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദം ചെലുത്തുകയുമാണ്. വിഷയം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വിവിധ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും സർക്കാർ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. പച്ചക്കറി കൃഷിയിൽ പരിശീലനം തൊടുപുഴ: സുദർശനം സ്പെഷൽ സ്കൂളിനോട് അനുബന്ധിച്ചുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾക്ക് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പരിശീലനപരിപാടിക്ക് റിട്ട. കൃഷി ഓഫിസർ കെ.കെ. ശ്രീകുമാർ നേതൃത്വം നൽകി. ഗ്രോബാഗ് ഉപയോഗിച്ച് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്ന പദ്ധതിക്കാണ് ഇപ്പോൾ തുടക്കമായത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് ലക്ഷ്യമിട്ടാണ് തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്. പരിശീലനപരിപാടിയിൽ സ്കൂൾ അധ്യാപകൻ ജിജോ ജോസ്, ദീനദയ സേവാ ട്രസ്റ്റ് ചെയർമാൻ പ്രഫ. പി.ജി. ഹരിദാസ്, ട്രസ്റ്റ് അംഗങ്ങളായ സജിമോൻ മണക്കാട്, രാജേഷ്, ലേഖ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story