Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:31 AM IST Updated On
date_range 8 March 2022 5:31 AM ISTഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകർന്ന് സ്നേഹദീപം
text_fieldsbookmark_border
തൊടുപുഴ: സ്നേഹദീപം ട്രസ്റ്റ് ആരംഭിച്ച ഡയാലിസിസ് സഹായ പദ്ധതിയുടെ വിപുലീകരണ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന നിർധന രോഗികൾക്ക് സാമ്പത്തിക സഹായം സ്പോൺസർ നേരിട്ട് കൊടുക്കുന്ന പദ്ധതി കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു. തൊടുപുഴ പ്രദേശത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 20 ഡയാലിസിസ് രോഗികൾക്ക് 5000 രൂപ വീതമാണ് ആദ്യഘട്ടത്തിൽ നൽകിയത്. രോഗികളെ നേരിൽകണ്ടു സഹായിക്കാൻ സന്മനസ്സുള്ളവർക്ക് അപേക്ഷകരുടെ നമ്പറുകൾ സ്നേഹദീപം ഓഫിസിൽനിന്ന് ലഭിക്കുമെന്ന് മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കൽ അറിയിച്ചു. ഫോൺ: 9847147748, 9446042314. രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയുടെ പേരിലുള്ള ചെക്കാണ് സ്പോൺസർമാർ നൽകേണ്ടത്. ഒരുമാസം ഡയാലിസിസ് ചെയ്യാൻ 10,000 രൂപ, രണ്ടാഴ്ച ആണെങ്കിൽ 5000 രൂപ സ്പോൺസർ ചെയ്യാം. ഇതിനോടകം 20ആളുകൾ 5000 രൂപ വീതം സ്പോൺസർ ചെയ്ത് ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകർന്നു. കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി ജെ.സി.ഐ തൊടുപുഴ: ജില്ല ആയുർവേദ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി ജെ.സി.ഐ തൊടുപുഴ ഗ്രാൻഡ്. 100 ഓളം ബെഡ്ഷീറ്റും പുതപ്പും ആശുപത്രി അധികൃതർക്ക് കൈമാറി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജെ.സി.ഐ തൊടുപുഴ ഗ്രാൻഡ് പ്രസിഡന്‍റ് പ്രശാന്ത് കുട്ടപ്പാസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി.സി. അനിൽകുമാർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷൈലജദേവി, തഹ്സിൽദാർ ദീപ, ഡി.എം.ഒ ശുഭ, മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുദീപ്, ഡോ. ശൈലജ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story