Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:31 AM IST Updated On
date_range 8 March 2022 5:31 AM ISTവനിതകള്‍ക്ക് കരുത്തും കരുതലും നല്‍കിയ നിര്‍മല സൊസൈറ്റി അരനൂറ്റാണ്ടിെൻറ നിറവിൽ
text_fieldsbookmark_border
വനിതകള്‍ക്ക് കരുത്തും കരുതലും നല്‍കിയ നിര്‍മല സൊസൈറ്റി അരനൂറ്റാണ്ടിൻെറ നിറവിൽ മൂന്നാര്‍: തോട്ടം മേഖലയിലെ നിര്‍ധനരായ നൂറുകണക്കിന് വനിതകള്‍ക്ക് ജീവിതവെളിച്ചം നല്‍കിയ നിര്‍മല സൊസൈറ്റി അമ്പതിൻെറ നിറവിലേക്ക്. മൂന്നാർ നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന വിപണന വനിത സൊസൈറ്റിയാണ് അരനൂറ്റാണ്ടായി വനിതകൾക്ക് തണലായി നിൽക്കുന്നത്. തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമെന്ന നിലയില്‍ തുടക്കംകുറിച്ച സൊസൈറ്റി ഇന്ന് സാമൂഹികസേവന രംഗത്ത് മൂന്നാറിൻെറ ചരിത്രത്തില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത പേരായി വളര്‍ന്നു. ജീവിതത്തിൻെറ നിലനില്‍പിനും അതിജീവനത്തിനും വഴിയൊരുക്കുക ലക്ഷ്യത്തോടെ ഹോളിക്രോസ് സന്യാസ സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ തുടക്കംകുറിച്ച സൊസൈറ്റിയില്‍നിന്ന് പരിശീലനം നേടിയ നൂറുകണക്കിന് വനിതകളാണ് പിന്നീട് ജീവിതമാര്‍ഗം കണ്ടെത്തിയത്. സൊസൈറ്റി കാട്ടിത്തന്ന മാര്‍ഗത്തിലൂടെയായിരുന്നു ഒരു കാലത്ത് വനിതകൾ സഞ്ചരിച്ചിരുന്നത്. ആദ്യകാലത്ത് തയ്യല്‍ പരിശീലനമായിരുന്നു ആരംഭിച്ചത്. പിന്നീട് അച്ചടിപ്രസ്, ഓസ്തി നിര്‍മാണം, മെഴുകുതിരി നിര്‍മാണം എന്നിവ ആരംഭിച്ചു. എല്ലാം വിജയം കണ്ടതോടെ നിരവധി വനിതകള്‍ ഇവിടെ പഠനത്തിനും പരിശീലനത്തിനുമായി എത്തി. കാലക്രമേണ ഇതിനോടനുബന്ധിച്ച് വനിതകള്‍ക്കുള്ള ഹോസ്റ്റല്‍, പ്ലേ സ്‌കൂള്‍ എന്നിവയും സ്ഥാപിച്ചു. കാലാന്തരത്തില്‍ ഈ രംഗത്തുള്ള സാങ്കേതികത്തികവ് വളര്‍ന്നതോടെ സൊസൈറ്റിയുടെ നിലനില്‍പിന് കൂടുതല്‍ പുതുമയുള്ള വഴികള്‍ തേടേണ്ടിവന്നു. ഇന്നിപ്പോള്‍ സാമൂഹിക സേവന രംഗത്തും സജീവമായി പ്രവര്‍ത്തനസജ്ജമാണ് സൊസൈറ്റി. എല്ലാ പ്രായത്തിലും വിഭാഗത്തിലുമുള്ളവര്‍ക്കും പ്രയോജനകരമായ ഒരു കൗണ്‍സലിങ് സെന്‍ററും ഇന്നിവിടെയുണ്ട്. ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ എല്‍സി ജോണാണ് അത്തരമൊരു സംരംഭം ആരംഭിക്കുവാന്‍ മുന്‍കൈയെടുത്തത്. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ വികാരിയായ ഫാ. അഗസ്റ്റിന്‍ പിന്‍ഹീറോ ഇതിന് ശക്തമായ പ്രോത്സാഹനം നല്‍കി. സിസ്റ്റര്‍ ലീല ദേവസ്യയാണ് ഇപ്പോഴത്തെ സൊസൈറ്റിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ചിത്രം 1 സൊസൈറ്റിയുടെ തൊഴിൽ പരിശീലന കേന്ദ്രം ചിത്രം 2 സൊസൈറ്റിയിലെ പരിശീലകരും തൊഴിലാളികളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
