Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:28 AM IST Updated On
date_range 8 March 2022 5:28 AM ISTഎന്ന് തുറക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പാർക്കും
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം പൂർത്തിയാക്കിയെങ്കിലും തുറന്നുകൊടുക്കാൻ തയാറാകാത്തത് യാത്രക്കാരടക്കമുള്ളവർക്ക് ദുരിതമാകുന്നു. അസൗകര്യം നിറഞ്ഞ താൽക്കാലിക സ്റ്റാൻഡിലിലെത്തുന്നവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. ഒന്നിരിക്കാൻപോലും ഇവിടെ സ്ഥലമില്ല. 2013ലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെ.എസ്.ആർ.ടി.സി കം ഷോപ്പിങ് കോംപ്ലക്‌സിൻെറ പണി ആരംഭിച്ചത്. എന്നാൽ, നിർമാണം നീണ്ടുപോവുകയാണ്. മഴ പൊയ്താൽ വെള്ളക്കെട്ടും വേനലിൽ പൊടിപടലങ്ങളുമാണ് താൽക്കാലിക സ്റ്റാൻഡിൽ യാത്രക്കാരെ വരവേൽക്കുന്നത്. സ്ത്രീകളും കുട്ടികളുമുടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്ന് വർഷമായി ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പറയുന്നതല്ലാതെ പുതിയ സ്റ്റാൻഡ് തുറന്നുനൽകാൻ നടപടിയായിട്ടില്ല. അതുപോലെ തന്നെ അനിശ്ചിതത്വത്തിൽ കിടക്കുന്ന ഒന്നാണ് നഗരസഭ പാർക്ക്. കോവിഡ് ഒന്നാംതരംഗത്തിൻെറ സമയത്താണ് അറ്റകുറ്റപ്പണികളുടെ പേരിൽ പാർക്ക് അടച്ചത്. എന്നാൽ, ഇതുവരെ തുറക്കാൻ നടപടിയായില്ല. നഗരത്തിലെത്തുന്നവർക്ക് അൽപം വിശ്രമിക്കാവുന്ന ഇടങ്ങളിലൊന്നായിരുന്നു പാർക്ക്. വൈകുന്നേരങ്ങളിൽ കുട്ടികളുമായി നിരവധിപ്പേരാണ് പാർക്കിലെത്തിയിരുന്നത്. ജുബൈരിയ സലിം അവസാനവർഷ നിയമ വിദ്യാർഥി, അൽ-അസ്ഹർ കേളജ് തൊടുപുഴ TDL KSRTC ഉദ്ഘാടനം കാത്തുകിടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ കുമളിയിൽ മാലിന്യ സംസ്ക്കരണം താളംതെറ്റുന്നു കുമളി: ആരോഗ്യ, ശുചിത്വ പരിപാലന മേഖലകളിൽ നാട്ടുകാർ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇത് അധികൃതർ കാണാതെയും അറിയാതെയും പോകുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. കുമളി പഞ്ചായത്തിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ജനശ്രദ്ധ ആകർഷിച്ച പ്രവർത്തനം നടന്നിരുന്നു. എന്നാൽ, പ്ലാസ്റ്റിക് മാലിന്യം, സംസ്കരണത്തിൻെറ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ മുരുക്കടിയിലെ പ്ലാന്‍റിൽ കൊണ്ടുപോയി കൂട്ടിയിട്ട് കത്തിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പഞ്ചായത്തിൻെറ പലഭാഗങ്ങളിലും അമിതമായ രാസവള പ്രയോഗവും കീടനാശിനികളുടെ ഉപയോഗവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഭീതിജനകമാണ്. എഡോസൾഫാൻ പോലെ നിരോധിച്ച രാസവളങ്ങളും കീടനാശിനികളും മറ്റുപല പേരുകളിലുമായി തമിഴ്നാട്ടിൽ നിന്നെത്തിച്ച് പ്രദേശത്തെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടുപിടിക്കുന്നതിനോ, തടയുന്നതിനോ പകരം സംവിധാനം കൃഷിക്കാരെ ബോധ്യപ്പെടുത്തുന്നതിനോ അധികൃതർ ശ്രദ്ധിക്കുന്നില്ല. ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും ഏകോപിപ്പിച്ചുകൊണ്ട് മാലിന്യ - മലിനീകരണ വിഷയത്തിൽ ഇടപെടൽ അനിവാര്യമാണ്. പരിഹാര നടപടി കൈക്കൊള്ളാൻ വൈകിയാൽ വലിയ ദുരന്തമായിരിക്കും ഫലം. കെ.എൽ. ശ്യാമള അട്ടപ്പള്ളം കുമളി TDL SHYAMALA KL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story