Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:33 AM IST Updated On
date_range 7 March 2022 5:33 AM ISTപ്രതിസന്ധികളിൽ പൊലീസ് സമൂഹത്തിന് തണലാകുന്നു -മുഖ്യമന്ത്രി
text_fieldsbookmark_border
തൊടുപുഴ: ദുരന്തങ്ങളിലും വലിയ പ്രതിസന്ധികളിലും പൊലീസിന്‍റെ സാന്നിധ്യം സമൂഹത്തിനും ജനങ്ങള്‍ക്കും തണലായി മാറുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേന വലിയതോതില്‍ സേവനോന്മുഖത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാളിയാര്‍ ജില്ല ഫോറന്‍സിക് ലബോറട്ടറി ഉദ്ഘാടനവും മുട്ടം ക്രൈംബ്രാഞ്ച് ഓഫിസ് ശിലാസ്ഥാപനവും വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്‍റെ വികസനവും സമൂഹത്തിന്‍റെ ക്ഷേമവും പൂര്‍ണ തോതില്‍ സാധ്യമാകുന്നതിന് നാടിന്‍റെ ഐക്യവും സമാധാനവും നിലനില്‍ക്കുക എന്നത് പ്രധാനമാണെന്നും അത്തരം കാര്യങ്ങള്‍ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളാണ് പൊലീസ് സേനക്ക് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. 1.55 കോടി ചെലവിട്ടാണ് കാളിയാര്‍ ജില്ല ഫോറന്‍സിക് ലബോറട്ടറി തയാറാക്കിയത്. 1500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ കെമിക്കല്‍ ലാബ്, ബയോളജി ലാബ്, ഫിസിക്‌സ് ലാബ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പ്രാദേശിക ഉദ്ഘാടന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു, തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ തുടങ്ങിയവർ സംസാരിച്ചു. മുട്ടം ക്രൈംബ്രാഞ്ച് ഓഫിസ് ശിലാസ്ഥാപന യോഗത്തില്‍ മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അഗസ്റ്റിന്‍ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രം TDL crime branch ജില്ല ക്രൈംബ്രാഞ്ച് ഓഫിസിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യുന്നു ആസാദി കാ അമൃത് മഹോത്സവം: ജില്ലതല ആഘോഷം ചെറുതോണിയിൽ ഇടുക്കി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കല-സാംസ്കാരിക പ്രഭാഷണം ബുധനാഴ്ച രാവിലെ 11.30ന് ചെറുതോണി ജില്ല പൊലീസ് സൊസൈറ്റി ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. 'ഭരണഘടനയും ദേശീയതയും' വിഷയത്തിൽ ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ഛത്തിസ്ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഒ.പി. സാജുവിന്‍റെ ഭാര്യ സുജയെ ചടങ്ങിൽ മന്ത്രി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story