Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:31 AM IST Updated On
date_range 7 March 2022 5:31 AM ISTമടങ്ങിവരണം, മലങ്കര ഫെസ്റ്റ്
text_fieldsbookmark_border
മുട്ടം: മലങ്കര ഡാമിനോട് ചുറ്റപ്പെട്ട വിശാലമായ പ്രദേശങ്ങളുടെ വികസനം യാതാർഥ്യമാക്കാൻ മുട്ടത്ത് വീണ്ടും ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന് ആവശ്യം ശക്തമായി. കോവിഡ് മഹാമാരിക്ക് മുമ്പ് രണ്ടുതവണ തുടർച്ചയായി നടത്തിയ മലങ്കര ഫെസ്റ്റ് കോവിഡിൽ മുടങ്ങുകയായിരുന്നു. മലങ്കര ഫെസ്റ്റ് വഴി ഈ പ്രദേശത്തെ ടൂറിസം മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാവുകയും ആയിരക്കണക്കിന് ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു. തൊടുപുഴ സർവിസ് സഹകരണ ബാങ്ക് മലങ്കര ജലാശയത്തിൽ ബോട്ടിങ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നൽകി കാത്തിരിക്കുകയുമാണ്. കോടികൾ മുടക്കി രണ്ട് ബോട്ട് ഇറക്കാനാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. മലങ്കര മുതൽ അറക്കുളം വരെ പരന്നുകിടക്കുന്ന ജലാശയവും സമീപത്തായുള്ള ഇലവീഴാപൂഞ്ചിറ, കാഞ്ഞാർ പാർക്ക്, പച്ചിലാംകുന്ന് വ്യൂ പോയിന്‍റ്, ത്രിവേണി സംഗമം, പെരുംകൊഴുപ്പ് ടൂറിസം മേഖല എന്നിവയെ എല്ലാം കോർത്തിണക്കി ഫെസ്റ്റ് സംഘടിപ്പിച്ചാൽ മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ടൂറിസം വികസനത്തിന് സഹായകമാകും. വ്യാപാര മേഖലക്കും ഇത് ഉണർവേകും. മലങ്കര ഡാമിനോട് ചേർന്ന് പണികഴിപ്പിച്ച ബോട്ട് ജട്ടിയും മൂന്നുകോടി രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസയും അടഞ്ഞുകിടക്കുകയാണ്. tdl mltm മുമ്പ് നടത്തിയ മലങ്കര ഫെസ്റ്റിന്‍റെ ദൃശ്യം (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
