Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹരിതരശ്മി പദ്ധതി; ...

ഹരിതരശ്മി പദ്ധതി; നടീൽ വസ്‌തുക്കൾ വിതരണം ചെയ്‌തു

text_fields
bookmark_border
ഇടുക്കി: പട്ടികവർഗ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്ന 'ഹരിതരശ്മി' പദ്ധതിയുടെ ഭാഗമായി അടിമാലി മേഖലയിൽ കിഴങ്ങുവർഗ വിളകളുടെയും സുഗന്ധവ്യഞ്ജന വിളകളുടെയും നടീൽ വസ്‌തുക്കൾ വിതരണം ചെയ്‌തു. പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്‍റർ ഫോർ മാനേജ്മെന്‍റ്​ ഡെവലപ്മെന്‍റ്​ (സി.എം.ഡി) വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹരിതരശ്മി'. അടിമാലി ,കട്ടപ്പന, ഉടുമ്പന്നൂർ, പൂമാല,പതിപള്ളി, വട്ടവട എന്നിവടങ്ങളിലെ 1000 അംഗങ്ങളെ 27 കർഷക കൂട്ടായ്മയായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ആകെ 5000 കിലോ ചേന, 1000 കിലോ കാച്ചിൽ, 5000 കിലോ മഞ്ഞൾ, 5000 കിലോ ഇഞ്ചി, എന്നിവയാണ്​ വിതരണം ചെയ്യുന്നത്. അടിമാലി ചാറ്റുപാറ കമ്യൂണിറ്റി ഹാളിൽ നടന്ന നടീൽ വസ്തുക്കളുടെ വിതരണ ഉദ്​ഘാടനം അടിമാലി പഞ്ചായത്ത് മെംബർ ബാബു കുര്യാക്കോസ് നിർവഹിച്ചു. അനസ് ഇബ്രാഹീം ഉദ്​ഘാടനം ചെയ്​തു. അടിമാലി ട്രൈബൽ ഡെവലപ്മെന്‍റ്​ ഓഫിസർ നജീം അധ്യക്ഷതവഹിച്ചു. TDL haritha rashmi ഹരിതരശ്​മി പദ്ധതിയുടെ ഭാഗമായി നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നു സകാത് പഠന ക്ലാസ്​ ഇന്ന്​ പെരുമ്പിള്ളിച്ചിറ: മുഹ്​യിദ്ദീൻ പള്ളി പരിപാലന സമിതി ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന്​ പെരുമ്പിള്ളിച്ചിറ കൾച്ചറൽ സെന്‍ററിൽ സകാത് പഠന ക്ലാസ് നടക്കും. കർമശാസ്ത്ര പണ്ഡിതൻ ഡോ. ജഅ്​ഫർ ഹുദവി കുളത്തൂർ ക്ലാസെടുക്കും. മഹല്ല് പ്രസിഡന്‍റ്​ മജീദ് കാരിമറ്റം അധ്യക്ഷതവഹിക്കും. ചീഫ് ഇമാം സമീർ ഹുദവി ചാവക്കാട് ഉദ്ഘാടനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story