Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:34 AM IST Updated On
date_range 6 March 2022 5:34 AM ISTബസ് സ്റ്റാൻഡിൽ കടയിൽനിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
കുമളി: പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന കടയിൽ എക്സൈസ് അധികൃതർ പരിശോധന നടത്തി. ഇവിടെനിന്ന് 1.300 കിലോ സാധനങ്ങൾ പിടിച്ചെടുത്തു. തേനി, ഗൂഢല്ലൂർ സ്വദേശി മായി തങ്കമാണ് കട നടത്തിയിരുന്നത്. ഇവർ ദിവസവും രാവിലെ ഗൂഢല്ലൂരിൽനിന്ന് വരുമ്പോൾ ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചും ശരീരത്തിൽ ഒളിപ്പിച്ചുമാണ് പുകയില ഉൽപന്നങ്ങൾ അതിർത്തി കടത്തിയിരുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ എത്തുന്ന വിദ്യാർഥികൾ, തമിഴ്നാട്ടിൽ നിന്നെത്തുന്ന തോട്ടം തൊഴിലാളികൾ എന്നിവരാണ് ഇവിടെനിന്ന് പതിവായി പുകയില ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story