Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശത്രുക്കൾപോലും...

ശത്രുക്കൾപോലും കോൺഗ്രസി‍‍െൻറ തിരിച്ചുവരവ്​ ആഗ്രഹിക്കുന്നു -കെ. സുധാകരൻ

text_fields
bookmark_border
ശത്രുക്കൾപോലും കോൺഗ്രസി‍‍ൻെറ തിരിച്ചുവരവ്​ ആഗ്രഹിക്കുന്നു -കെ. സുധാകരൻ ചെറുതോണി: ശത്രുക്കൾപോലും കോൺഗ്രസ് തിരികെ വരണമെന്ന്​ ആഗ്രഹിക്കുന്നുണ്ടെന്ന്​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പട്ടിണിയിലായിരുന്ന രാജ്യത്തെ കോൺഗ്രസാണ് കരകയറ്റിയത്. ബി.ജെ.പിയുടെ വളർച്ച നാടിനാപത്താണ്. സി.പി.എം പതാക ഉയർന്ന ഓഫിസുകളിൽ ഇപ്പോൾ ബി.ജെ.പിയുടെ കൊടികളാണുള്ളത്. മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് കരുത്തോടെ തിരികെ വരുമെന്നും സുധാകരൻ പറഞ്ഞു. ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് ജില്ല കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച ബഹുജനസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ ഏഴ് ഏജൻസികൾ അന്വേഷിച്ചിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ മകൻ പ്രമുഖ കമ്പനിയുടെ എം.ഡിയും മകൾ ഐ.ടി കമ്പനി ഉടമയുമാണ്. ഇതിനുള്ള പണം എവിടെ നിന്നാണെന്നും സുധാകരൻ ചോദിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു അധ്യക്ഷത വഹിച്ചു. എസ്. അശോകൻ, ഡീൻ കുര്യാക്കോസ് എം.പി, ഇ.എം. ആഗസ്തി, ജോയി തോമസ്, ഇബ്രാഹീംകുട്ടി കല്ലാർ, എം.എൻ. ഗോപി, ജോസി സെബാസ്റ്റ്യൻ, ഇന്ദു സുധാകരൻ, എ.കെ. മണി, എം.ഡി അർജുനൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ കെ.എം. അഭിജിത് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL CONGRESS SANGAMAM കോൺഗ്രസ് ജില്ല കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച ബഹുജനസംഗമം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story