Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്ത്രീധന സമ്പ്രദായം;...

സ്ത്രീധന സമ്പ്രദായം; ജില്ലതല സംവാദ മത്സരം

text_fields
bookmark_border
തൊടുപുഴ: വനിത ശിശുവികസന വകുപ്പ് വനിത ദിനാചരണത്തോട്​ അനുബന്ധിച്ച് നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും' തലക്കെട്ടില്‍ കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച്​ ജില്ലതല സംവാദമത്സരം നടത്തി. ജന്‍ഡര്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല വനിത ശിശു വികസന ഓഫിസും മഹിള ശക്തികേന്ദ്ര ഇടുക്കിയും സംയുക്തമായാണ്​ നടത്തിയത്​. വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ല വനിത ശിശുവികസന ഓഫിസര്‍ ഗീതാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. ​ TDL SAMVADAM ജില്ല വനിത ശിശുവികസന ഓഫിസര്‍ ഗീതാകുമാരി പരിപാടി ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുന്നു സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് തൊടുപുഴ: ജില്ലയിലെ ശിശുസൗഹൃദ പൊലീസ്​ സ്റ്റേഷനുകളിലേക്കും, മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും കൗണ്‍സലിങ്ങിനായി സന്നദ്ധ സേവനത്തിന് താൽപര്യമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. താൽപര്യമുള്ളവര്‍ ഇടുക്കി അഡീഷനല്‍ പൊലീസ് സൂപ്രണ്ടിനെ മാര്‍ച്ച് 12ന് മുമ്പ്​ സന്നദ്ധത അറിയിക്കണം. ഫോണ്‍: 9497990053, 04862 232354.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story