Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലെ...

ജില്ലയിലെ കമ്പോളങ്ങളെക്കുറിച്ച്​ പഠിക്കാൻ സർവേ

text_fields
bookmark_border
തൊടുപുഴ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പി‍ൻെറ ആഭിമുഖ്യത്തില്‍ ജില്ലയിലെ കമ്പോളങ്ങളെക്കുറിച്ചുള്ള സർവേയുടെ വിവരശേഖരണം ആരംഭിച്ചു. കാര്‍ഷികമേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവര്‍ത്തന രീതികളെയും കുറിച്ചുള്ള സമഗ്രപഠനമാണ് നടത്തുന്നത്. കേരളത്തിലെ കാര്‍ഷിക ഉൽപന്നങ്ങളുടെ വില്‍പന നടക്കുന്ന മൊത്ത/ചില്ലറ വ്യാപാര കമ്പോളങ്ങളുടെ മേല്‍വിലാസപ്പട്ടിക തയാറാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസ്സിലാക്കുക, വ്യാപാരികള്‍ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവരം തയാറാക്കുക, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരശേഖരണം എന്നിവയാണ്​ പ്രധാന ലക്ഷ്യം. സര്‍വേ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍നിന്ന്​ വിവരശേഖരണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ക്യത്യമായി വിവരങ്ങള്‍ നല്‍കി ആസൂത്രണ വികസന പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story