Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുദ്ധഭൂമിയിൽനിന്ന്...

യുദ്ധഭൂമിയിൽനിന്ന് നാടിന്‍റെ സ്നേഹവലയത്തിലേക്ക്​ സിമിയ

text_fields
bookmark_border
യുദ്ധഭൂമിയിൽനിന്ന് നാടിന്‍റെ സ്നേഹവലയത്തിലേക്ക്​ സിമിയ
cancel
പീരുമേട്: വെടിയൊച്ച നിറഞ്ഞ യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് സിമിയ രാജു. കുട്ടിക്കാനം മേരിഭവനിൽ രാജുവിന്‍റെയും ശാന്തിയുടെയും ഏകമകളായ സുമിയ ഒഡേസ നാഷനൽ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ഫെബ്രുവരി 15നുശേഷം യുദ്ധമുണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒഡേസയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, പൊടുന്നനെ സ്ഥിതി മാറി. ഫെബ്രുവരി 22ന് താമസ സ്ഥലത്തിന് മൂന്ന്​ കി.മീ. അകലെ ഉഗ്രശബ്ദത്തോടെ ബോംബ്​ വീണു. ഇതിന്‍റെ പ്രകമ്പനം സുമിയ താമസിക്കുന്ന സ്ഥലത്തും ഉണ്ടായി. ഒഡേസയിൽ ബങ്കറുകൾ ഇല്ലാത്തതിനാൽ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ സാധിച്ചില്ല. തുടർന്ന് ഒപ്പം ഉണ്ടായിരുന്ന ഏഴ്​ കുട്ടികൾക്കൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് മാറി. 26 ന് ബസ് മാർഗം മൾഡോവിലെത്തി. ഇവിടെ പ്രദേശവാസികൾ ഭക്ഷണവും പുതപ്പും നൽകി സഹായിച്ചു. നാല്​ ഡിഗ്രി സെൽഷ്യസിലെ തണുപ്പിൽ അവിടെ രണ്ട് ദിവസം കഴിച്ചുകൂട്ടി. വീണ്ടും ബസ് മാർഗം റുമേനിയയിലെത്തി. അവിടെനിന്ന്​​ വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ കേരള ഹൗസിലെത്തി. തുടർന്ന് കൊച്ചിയിലും വ്യാഴാഴ്ച രാത്രി 11ന് കുട്ടിക്കാനത്തെ വീട്ടിലുമെത്തി. ചിത്രവിവരണം idl_ pmd - 1 സിമിയയും കുടുംബവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story