Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ് ബഹുജന സംഗമം...

കോൺഗ്രസ് ബഹുജന സംഗമം ഇന്ന്​

text_fields
bookmark_border
ചെറുതോണി: ഭരണകൂട ഭീകരതക്കും എൽ.ഡി.എഫിന്‍റെ കൂറുമാറ്റ രാഷ്ട്രീയത്തിനുമെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട്​ നാലിന്​ ചെറുതോണിയിൽ ബഹുജന സംഗമം നടക്കും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്‍റെ അധ്യക്ഷതയിൽ സംഗമം കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ പ​ങ്കെടുക്കാൻ കട്ടപ്പന, ഇടുക്കി റോഡിലൂടെ വരുന്നവർ ചെറുതോണി പാലത്തിനുമുമ്പ്​ പ്രവർത്തകരെ ഇറക്കിയശേഷം എൻ.എച്ച് റോഡരികിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണം. അടിമാലി-തടിയമ്പാട്​ റോഡിലൂടെ വരുന്നവർ പാപ്പൻസ് ജങ്​ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം വാഴത്തോപ്പ് ജില്ല ബാങ്ക് ജങ്​ഷനിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണം. തൊടുപുഴ-പൈനാവ് റോഡിലൂടെ വരുന്നവർ പെട്രോൾ പമ്പിന്​ സമീപം പ്രവർത്തകരെ ഇറക്കിയശേഷം നിർദിഷ്ട ബസ്​ സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story