Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ ഇടപ്പെട്ടു; കുരിശുമല ഹരിജൻ കോളനിയിലേക്ക് പുതിയ റോഡ്​

text_fields
bookmark_border
തൊടുപുഴ: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽ കുരിശുമല പുതുവൽ പട്ടികജാതി കോളനിയിലേക്കുള്ള പടിക്കെട്ടുകൾ മാറ്റി പുതിയത് നിർമിക്കാൻ ആറുലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. 2007-2008ലാണ് മലമുകളിൽ സ്ഥിതിചെയ്യുന്ന കോളനിയിലേക്ക്​ പടിക്കെട്ട് നിർമിച്ചത്. 2017-18 പേമാരിയിൽ പടിക്കെട്ട് തകർന്നു. നൂറുകണക്കിന് സ്കൂൾ കുട്ടികളും നാട്ടുകാരും ഉപയോഗിക്കുന്ന വഴിയാണിത്. കമീഷന്‍റെ നിർദേശാനുസരണം പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം പരിശോധിച്ചു. 45 ഡിഗ്രിയിൽ കൂടുതൽ ചരിഞ്ഞുനിൽക്കുന്ന പടിക്കെട്ടുകൾ നവീകരിച്ചാലും പ്രായമായവർക്കും കുട്ടികൾക്കും സഞ്ചരിക്കാനാവില്ലെന്ന് ഇവർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2022-23 വാർഷിക പദ്ധതി രൂപവത്​കരിക്കുമ്പോൾ പ്രത്യേക പരിഗണന നൽകി പരാതിപരിഹരിക്കാനാണ്​ തീരുമാനം. കുരിശുമല ഹരിജൻ കോളനി നിവാസികൾക്കുവേണ്ടി ശെൽവവും മറ്റുള്ളവരും സമർപ്പിച്ച പരാതിയിലാണ് നടപടി. ലഹരിവിരുദ്ധ കാമ്പയിൻ തൊടുപുഴ: പട്ടയംകവല മമ്പാഉൽ ഖൈറാത്ത് ജുമാമസ്ജിദിന്‍റെയും മമ്പാഉൽ ഖൈറാത്ത് യുവജന ഫെഡറേഷന്‍റെയും ആഭിമുഖ്യത്തിൽ 'നാടിന്‍റെ നന്മക്ക്​ ലഹരിക്കെതിരെ കൈകോർക്കാം: എന്ന പ്രമേയത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. ഞായറാഴ്ച മദ്​റസ ഹാളിൽ ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ് നടത്തുമെന്ന്​ ജമാഅത്ത് പ്രസിഡന്‍റ്​ വി.എം. അൻസാരി, സെക്രട്ടറി എ.എം. അലിയാർ, മഹല്ല് ചീഫ് ഇമാം അബ്ദുൽ ജലീൽ ഫൈസി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story