Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:30 AM IST Updated On
date_range 5 March 2022 5:30 AM ISTകെ.പി.എം.എസ് യൂനിയൻ സമ്മേളനങ്ങൾക്ക് നാളെ തുടക്കം
text_fieldsbookmark_border
തൊടുപുഴ: കെ.പി.എം.എസ് 51ആം സംസ്ഥാന സമ്മേളനത്തിന്‍റെയും സുവർണ ജൂബിലി ആഘോഷങ്ങളുടേയും സമാപനം കുറിച്ചുള്ള മലബാർ സംഗമത്തിന്‍റെ ഭാഗമായി ജില്ലയിലെ യൂനിയൻ സമ്മേളനങ്ങൾ ഞായറാഴ്ച തുടങ്ങുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് ഇടുക്കി യൂനിയൻ സമ്മേളനം ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിൽ സംഘടന സെക്രട്ടറി സാബു കാരിശ്ശേരിയും ഏഴിന് തൊടുപുഴ യൂനിയൻ സമ്മേളനം വണ്ണപ്പുറം സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന ട്രഷറർ ബൈജു കലാശാലയും ഉദ്ഘാടനം ചെയ്യും. 12ന് ദേവികുളം യൂനിയൻ സമ്മേളനം അടിമാലി ടി.കെ.ജി ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. ബാബുവും 13ന് ഉടുമ്പൻചോല യൂനിയൻ സമ്മേളനം കട്ടപ്പന പ്രസ്ക്ലബ് ഹാളിൽ സംഘടന സെക്രട്ടറി സാബു കാരശ്ശേരിയും ഉദ്ഘാടനം ചെയ്യും. 13ന് പീരുമേട് യൂനിയൻ സമ്മേളനം വാഗമണ്ണിൽ ബൈജു കലാശാലയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഓമന വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, സാബു കൃഷ്ണൻ, തൊടുപുഴ യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇടുക്കി പ്രസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് 13ന് തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് ഇടുക്കി പ്രസ് ലീഗ് -ഐ.പി.എൽ-2022 ക്രിക്കറ്റ് ടൂർണമെന്‍റ് മാർച്ച് 13ന് തൊടുപുഴ തെക്കുംഭാഗം കെ.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന ടീമിന് പുളിമൂട്ടിൽ സിൽക്സ് സ്പോൺസർ ചെയ്യുന്ന 15,000 രൂപയും ട്രോഫിയും രണ്ടാംസമ്മാനം നേടുന്ന ടീമിന് സഹ്യ ടീ തങ്കമണി സ്പോൺസർ ചെയ്യുന്ന 10,000 രൂപയും ട്രോഫിയും നൽകും. ഇടുക്കി പൊലീസ്, ഇടുക്കി എക്സൈസ്, ആരോഗ്യവകുപ്പ്, റവന്യൂ, ഇടുക്കി പ്രസ്ക്ലബ്, ജെ.സി.എ, തൊടുപുഴ മർച്ചന്‍റ് യൂത്ത് വിങ് ബാർ അസോ. എന്നീ ടീമുകൾ മാറ്റുരക്കും. 13ന് രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. രണ്ട് പൂളുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. പ്രസ് ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, വൈസ് പ്രസിഡന്‍റുമാരായ ജെയ്സ് വാട്ടപ്പള്ളി, എം. ബിലീന, പ്രസ് ക്ലബ് ടീം ക്യാപ്റ്റൻ സോജൻ സ്വരാജ്, പുളിമൂട്ടിൽ സിൽക്സ് എം.ഡി. റോയി ജോൺ പുളിമൂട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story