Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോട്ടം മേഖലയിൽ പുലി...

തോട്ടം മേഖലയിൽ പുലി ആക്രമണം തുടരുന്നു; ഒരു പശുക്കിടാവിനെകൂടി കൊന്നു

text_fields
bookmark_border
തോട്ടം മേഖലയിൽ പുലി ആക്രമണം തുടരുന്നു; ഒരു പശുക്കിടാവിനെകൂടി കൊന്നു
cancel
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലകളിൽ പുലിയുടെ ആക്രമണം തുടരുന്നു. കൊരണ്ടിക്കാട് എസ്റ്റേറ്റിൽ വെള്ളിയാഴ്ച വീണ്ടും പശുക്കിടാവിനെ കൊന്നു. ദിവസങ്ങള്‍ക്കുമുമ്പ് ഒറ്റദിവസം നാലുപശുവിനെ കൊന്നതിനു പിന്നാലെയാണ്​ കഴിഞ്ഞ ദിവസം രാത്രിയും പുലിയുടെ ആക്രമണത്തിന് ഇരയായത്​. ആരോഗ്യദാസിന്റെ രണ്ടുവയസ്സുള്ള പശുക്കിടാവാണ് ചത്തത്. തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കിടാവിനെ കൊല്ലപ്പെട്ടനിലയില്‍ കൊരണ്ടിക്കാട് മലയില്‍ കണ്ടെത്തിയത്. ഇതേ മേഖലയില്‍ കുറച്ചുനാൾ മുമ്പ് മറ്റൊരു പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം നൂറിനോട് അടുക്കുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ വനപാലകര്‍ തയാറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്​. ചിത്രം 1 കൊല്ലപ്പെട്ട പശു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story