Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമണ്ണൂർ പൊലീസ്​...

കരിമണ്ണൂർ പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ ഇന്ന്​

text_fields
bookmark_border
തൊടുപുഴ: ഫേസ്ബു​ക്​ കമന്‍റിന്‍റെ പേരിൽ ഹോട്ടൽ തൊഴിലാളിയെ കൈയും കാലും തല്ലിയൊടിച്ച സി.പി.എം നേതാവിനെ കാലം കാത്തിരിക്കുകയാണെന്ന്​ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ എ.എം. ദേവസ്യ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്​. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ജോൺ നെടിയപാല, തോമസ് കക്കുഴി, മനോജ് കോക്കാട്ട്, ജിജി അപ്രേം, ബേബി തോമസ്, മനോജ് തങ്കപ്പൻ, വി.എം. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്​ വെള്ളിയാഴ്ച രാവിലെ 10.30ന്​ കരിമണ്ണൂർ പൊലീസ് സ്​റ്റേഷനിലേക്ക്​ മാർച്ച് നടത്തും. സി.പി. മാത്യു ഉദ്​ഘാടനം ചെയ്യും. ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജിവെച്ചു കട്ടപ്പന: എൽ.ഡി.എഫിലെ ധാരണപ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിൻസി ജോണി രാജിവെച്ചു. സി.പി.ഐ പ്രതിനിധിയാണ് ബിൻസി. മുന്നണി ധാരണപ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് രാജി. ഇനി കേരള കോൺഗ്രസ് എം പ്രതിനിധിക്കാണ് വൈസ് പ്രസിഡന്‍റ്​ സ്ഥാനം. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന്​ ഒമ്പതും യു.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഇടത് മുന്നണിയിൽ കേരള കോൺഗ്രസിന്​ നാലും സി.പി.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും അംഗങ്ങളുണ്ട്​. പ്രസിഡന്‍റ്​ സ്ഥാനം ആദ്യ 26മാസം കേരള കോൺഗ്രസ് എമ്മിനാണ്. തുടർന്നുള്ള 20 മാസം സി.പി.എമ്മിനും ബാക്കി 14 മാസം സി.പി.ഐക്കുമാണ്​. വൈസ് പ്രസിഡന്‍റ്​ സ്ഥാനം ആദ്യ 14 മാസം സി.പി.ഐക്കും തുടർന്ന് 26 മാസം കേരള കോൺഗ്രസിനും തുടർന്നുള്ള 20 മാസം സി.പി.എമ്മിനും എന്നാണ് ധാരണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story