Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ ശ്രമമെന്ന്​; പ്രതിഷേധവുമായി കെ.എസ്​.യു

text_fields
bookmark_border
തൊടുപുഴ: ന്യൂമാൻ കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ എസ്​.എഫ്​.​​​ഐ ശ്രമിക്കുന്നെന്നാരോപിച്ച്​ കെ.എസ്​.യു പ്രതിഷേധം. കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ പെൺകുട്ടികളുടെ കൈയിൽനിന്ന്​ പത്രിക പിടിച്ചുവാങ്ങി നശിപ്പി​​​ച്ചെന്നും യൂനിയനിലേക്ക്​ മത്സരിക്കാൻ നിശ്ചയിച്ച വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും​ കെ.എസ്​.യു ആരോപിച്ചു. ഇതോടെ പലരും പത്രിക നൽകാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ്​ പ്രകടനം നടത്തിയത്​. അതേസമയം തൊടുപുഴ ന്യൂമാൻ കോളജിൽ കെ.എസ്‌.യു നടത്തിയ പ്രതിഷേധ നാടകം തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതോടെയെന്ന് എസ്.എഫ്.ഐ തൊടുപുഴ ഏരിയ കമ്മിറ്റി അറിയിച്ചു. എം.ജി സർവകലാശാലക്ക് കീഴിലെ കാമ്പസുകളിൽ വ്യാഴാഴ്ച പകൽ രണ്ടിനാണ് മത്സരാർഥികൾക്ക് പത്രിക സമർപ്പിക്കാൻ അവസാന സമയമായി നൽകിയിരുന്നത്. ഈ സമയത്തിനകം പത്രിക നൽകാൻ കെ.എസ്​.യുവിന് സാധിച്ചില്ല. ന്യൂമാൻ കോളജിലെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നും പത്രിക നശിപ്പിച്ചുകളഞ്ഞുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story