Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസഹായ ഉപകരണ വിതരണം; ...

സഹായ ഉപകരണ വിതരണം; മെഡിക്കല്‍ ക്യാമ്പ് നടത്തി

text_fields
bookmark_border
സഹായ ഉപകരണ വിതരണം;  മെഡിക്കല്‍ ക്യാമ്പ് നടത്തി
cancel
മുട്ടം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന സാമൂഹിക നീതി വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയത്തിനായുള്ള തൊടുപുഴ, ഇളംദേശം ബ്ലോക്ക്തല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സഹായ ഉപകരണങ്ങള്‍ക്ക്​ അർഹരായ ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനാണ് ക്യാമ്പ്. തൊടുപുഴ ജില്ല ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാർ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകി. തൊടുപുഴ ബ്ലോക്കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന്​ 62 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്, കൃത്രിമ കൈ-കാലുകള്‍, ശ്രവണസഹായി എന്നിവ വരും ദിവസങ്ങളില്‍ എത്തിച്ചുനല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോന്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ട്രീസ ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ വി.ജെ. ബിനോയ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ബിന്ദു എസ്.നായര്‍ നന്ദിയും പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവർക്കായി വെള്ളിയാള്​ച പീരുമേട് എസ്.എംഎസ് ഹാളിലും അടിമാലി, ദേവികുളം ബ്ലോക്കുകൾക്കായി തിങ്കളാ മൂന്നാർ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകൾക്കായി ചൊവ്വാഴ്ച ചെറുതോണി ടൗൺ ഹാളിലും ക്യാമ്പ് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story