Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:28 AM IST Updated On
date_range 4 March 2022 5:28 AM ISTമാങ്കുളം പൊലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം അവതാളത്തില്‍
text_fieldsbookmark_border
അടിമാലി: മാങ്കുളത്ത് പൊലീസ് എയ്ഡ്‌പോസ്റ്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. എസ്.ഐയുടെ നേതൃത്വത്തില്‍ ഏഴ് പൊലീസുകാരുണ്ടായിരുന്ന ഇവിടെ നാല് പേരിലേക്ക് ഡ്യൂട്ടി കുറച്ചു. ഇതിന് പുറമെ ഒരാള്‍ അവധിയില്‍ പോയതോടെ ഈ എയ്ഡ്‌പോസ്റ്റിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. പൊലീസ് ജീപ്പ് തകരാറിലായത് വിദൂരസ്ഥലങ്ങളില്‍ ക്രമസമാധാനം നിയന്ത്രിക്കാനും രാത്രി പട്രോളിങ് ഉള്‍പ്പെടെ തടസ്സപ്പെടാനും ഇടയാക്കി. മൂന്നാര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് എയ്ഡ്‌പോസ്റ്റ്. ദേവികുളം താലൂക്കില്‍ ചാരായ-കഞ്ചാവ് കേസുകളും കൊലപാതങ്ങളും അക്രമങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്ക് പോകുന്ന റോഡരികിൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് മാങ്കുളം പൊലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇവിടെ പൊലീസുകാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
