Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുഴയരികിൽ...

പുഴയരികിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു

text_fields
bookmark_border
പുഴയരികിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു
cancel
അടിമാലി: ദേവിയാർ പുഴയുടെ കരയിൽ നട്ടുപരിപാലിച്ച് വന്ന കഞ്ചാവ് ചെടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഇരുമ്പുപാലം ടൗൺപാലത്തിന് താഴെ തോടുപുറമ്പോക്കിൽ ഒന്നരമാസത്തിലധികം വളർച്ചയുള്ള ആറ്​ കഞ്ചാവ്​ ചെടികളാണ്​ കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഇരുമ്പുപാലം മേഖലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. കഞ്ചാവുചെടി നട്ടുപരിപാലിക്കുന്നത് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘുവിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്​ഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ പി.എച്ച്. ഉമ്മർ, വി.പി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story