Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊമ്മൻകുത്തിൽ എല്ലാം...

തൊമ്മൻകുത്തിൽ എല്ലാം 'തകർന്ന' കാഴ്ചകൾ ​

text_fields
bookmark_border
വണ്ണപ്പുറം: കോവിഡ്​ നിയന്ത്രണം നീങ്ങിയതോടെ തൊമ്മൻകുത്തിലേക്ക്​ വിനോദ സഞ്ചാരികളുടെ ഒഴുക്ക്​. എന്നാൽ, ഇവിടെ വരവേൽക്കുന്നത്​ തകർന്നുകിടക്കുന്ന അടിസ്ഥാന സൗകര്യങ്ങളും വിനോദോപാധികളുമാണ്​. ഏഴുനില കുത്തിന് മുകളിലായി സ്ഥാപിച്ച വ്യൂ പോയൻറ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകൾ പലത്​ കഴിഞ്ഞു. ആളുകൾക്ക് കയറിനിന്ന് പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയ അതിമനോഹര കെട്ടിടമായിരുന്നു. കെട്ടിടത്തി‍ൻെറ അടിഭാഗം തകർന്നുകിടക്കുകയാണ്. അപകടസൂചന കാണിക്കുന്ന ചുവന്ന റിബൺ ഇതിന് മുമ്പിൽ വലിച്ചുകെട്ടിയിരിക്കുകയാണ്​. കൂടാതെ മഴക്കാലമായാൽ ഏഴുനില കുത്തിലേക്ക് പോകാൻ തോടിന് മുകളിലായി നടപ്പാലം നിർമിച്ചിരുന്നു. അതും ഇപ്പോൾ തകർന്നുകിടക്കുകയാണ്. അപകടസാധ്യത മുന്നിൽകണ്ട്​ ഇവിടെ സ്ഥാപിച്ച മുള്ളുകമ്പി വേലിയും പോയി​. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറുമാടം നശിച്ച്​ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആയിരക്കണക്കിന് രൂപ മുടക്കി നിർമിച്ച ഏറുമാടത്തി‍ൻെറ അടിവശമാണ് തകർന്നിരിക്കുന്നത്. അഞ്ച്​ വർഷത്തോളം ഏറുമാടത്തിന് പഴക്കമുണ്ടെന്നാണ് വനപാലകർ പറയുന്നത്. കോവിഡ്കാലം തുടങ്ങിയപ്പോൾ മുതൽ ടൂറിസ്റ്റ് കേന്ദ്രം അടഞ്ഞുകിടന്നതിനാലാണ്​ ഏറുമാടം തകർന്നതെന്ന് നാട്ടുകാർ പറയുന്നു. ഇരുപത്തിമൂന്നോളം വനസമിതി ഗൈഡുകൾ പ്രവർത്തിക്കുന്നുണ്ട്​. ഇതിൽ ഓരോ ദിവസവും ഏഴുപേർക്ക് വീതമാണ് ഡ്യൂട്ടി. ടൂറിസ്റ്റ് കേന്ദ്രത്തിലെ സന്ദർശനസമയം രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയാണ്. ഇവിടെ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസ് അനുവദിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപടി ഒന്നുമായിട്ടില്ല. കോതമംഗലം ഡി.എഫ്​.ഒക്ക്​ നാല്​ ലക്ഷത്തിൽപരം രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ചിരുന്നതായി വനപാലകർ പറയുന്നു. അടിയന്തരമായി ടൂറിസ്റ്റ് കേന്ദ്രത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളും അവതാളത്തിലാവുന്നതായി പരാതികൾ ഏറെയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്നാണ്​​ തൊമ്മൻകുത്ത് നിവാസികളും സഞ്ചാരികളും ആവശ്യപ്പെടുന്നത്​. FOTO - TDL THOMMANKUTH തകർച്ചയിലായ തൊമ്മൻകുത്ത്​ വ്യൂ പോയന്‍റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story