Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 11:58 PM GMT Updated On
date_range 2 March 2022 11:58 PM GMTദേശീയപാതയിൽ മാലിന്യം തള്ളൽ; പരാതി നൽകി
text_fieldsbookmark_border
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരെ നവജ്യോതി സ്വയംസഹായ സംഘം കാമാക്ഷി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കാൽവരി മൗണ്ടിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി വൻതോതിൽ മാലിന്യം തള്ളുകയാണ്. വിദൂര സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് ആശുപത്രി, അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെയാണ് ഇവിടെ ഇടുന്നത്. മാലിന്യം തള്ളൽ തടയാൻ നടപടി വേണമെന്ന് നവജ്യോതി സ്വയംസഹായസംഘം പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ബേബിച്ചൻ വള്ളിയാംതടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് മാരിപ്പാട്ട്, എം.ടി. തോമസ്, രാജൻ വർഗീസ്, ജോസ് പുളിക്കപ്പീടിക, അലക്സ് വെമ്പേനി, ജോണി ആവിമൂട്ടിൽ, ജോസ് പുത്തേട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story