Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:28 AM IST Updated On
date_range 3 March 2022 5:28 AM IST'ഉറവ വറ്റുന്ന ഗ്രാമങ്ങൾ' പരമ്പര; മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിക്കുന്നു ലക്ഷ്യം കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം
text_fieldsbookmark_border
തൊടുപുഴ: എല്ലായിടത്തും ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുടിവെള്ളക്ഷാമം നേരിടാൻ മുൻകാലങ്ങളിൽ നടത്തിയതുപോലുള്ള എല്ലാ സ്പെഷൽ ഡ്രൈവുകളും ഇത്തവണയുമുണ്ടാകും. ജലജീവൻ മിഷൻെറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കുടിവെള്ളപ്രശ്നം പൂർണമായും പരിഹരിക്കുകയാണ് ലക്ഷ്യം. ആവശ്യമായ എസ്റ്റിമേറ്റിൻെറ അടിസ്ഥാനത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്ത് തുടങ്ങി. ശേഷിക്കുന്ന ടെൻഡർ നടപടി നാലുമാസത്തിനകം പൂർത്തിയാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബൃഹത്തായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. 2024-25 ആകുമ്പോഴേക്കും ഗ്രാമീണ കുടുംബങ്ങളിലെല്ലാം ശുദ്ധജല കണക്ഷൻ എത്തിക്കാൻ കഴിയും. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. നിലവിലെ ജലസ്രോതസ്സുകൾ പൂർണമായും പ്രയോജനപ്പെടുത്താനും ഇവക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ കണ്ടെത്തി എന്തെങ്കിലും കൂടുതലായി ചെയ്യാൻ കഴിയുമോ എന്ന പരിശോധനയും നടത്തുന്നുണ്ട്. ജലജീവൻ മിഷൻെറ പദ്ധതികളൊന്നും തുടങ്ങിയിട്ട് പൂർത്തിയാകാത്ത സാഹചര്യമില്ല. ത്രിതല പഞ്ചയത്തുകളുടേതടക്കം വിവിധ ഏജൻസികൾ നടപ്പാക്കിയ ചില പദ്ധതികളാണ് പൂർത്തിയാകാത്തത്. അവ തടസ്സങ്ങൾ നീക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകുന്നതോടൊപ്പം ഇക്കാര്യം ഉറപ്പാക്കാൻ ആവശ്യമായ നിരീക്ഷണം നടത്തുകയും ചെയ്യും. TDL Roshi റോഷി അഗസ്റ്റിൻ TDL News cutting
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story