Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലം സ്‌റ്റോറിലെ...

ഏലം സ്‌റ്റോറിലെ സ്‌ഫോടനം: ജീവനക്കാരന് കേൾവി നഷ്ടമായി

text_fields
bookmark_border
നെടുങ്കണ്ടം: കോമ്പയാറില്‍ സ്‌ഫോടനമുണ്ടായ ഏലം സ്‌റ്റോറിനുള്ളില്‍ കിടന്നുറങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ​ ഒരു ​ചെവിയുടെ കേൾവി നഷ്ടമായി. കര്‍ണപുടത്തിനേറ്റ ക്ഷതമാണ്​ കാരണം. സ്‌റ്റോർ ജീവനക്കാരന്‍ മധ്യപ്രദേശ് സ്വദേശി രോഹിതിനാണ്​ (19) പരിക്കേറ്റത്. സ്ഫോടന ശബ്ദം കേട്ടതോടെ ചെവിക്ക് ​ചില അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന്​ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്‌റ്റോറിനുള്ളിലെ മുറിയില്‍ തറയില്‍ പായ്​ വിരിച്ചാണ്​ കിടന്നിരുന്നത്. സ്‌ഫോടനത്തിൽ ജനൽച്ചില്ല് തെറിച്ച്​ മുഖത്ത് പതിച്ചും​ ചെറിയ മുറിവുമുണ്ട്. സ്​ഫോടനം നടക്കുമ്പോള്‍ നിലത്ത് കിടന്നതിനാല്‍ വന്‍ അപകടം ഒഴിവായതായാണ് വിലയിരുത്തല്‍. അല്ലെങ്കില്‍ കതകി‍ൻെറ പാളി ദേഹത്ത് പതിക്കുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story