Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയില്‍...

അടിമാലിയില്‍ ചുമട്ടുതൊഴിലാളികളുടെ പണിമുടക്ക്

text_fields
bookmark_border
അടിമാലി: കൂലി വർധന ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങി. മാസങ്ങളായി ഈ ആവശ്യം ഉന്നയിച്ചെങ്കിലും വ്യാപാരികള്‍ കൂലി വർധിപ്പിക്കാന്‍ തയാറാകാത്തതാണ് സമരത്തിന് കാരണമെന്ന്​ തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, തൊഴിലാളികളുടെ വാദം ശരിയല്ലെന്നും ഏഴ്​ ശതമാനംവരെ കൂലി വർധിപ്പിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും മിന്നല്‍ സമരം ആരംഭിക്കുകയാണ് ചെയ്തതെന്നും മര്‍ച്ചന്‍റ്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ പി.എം. ബേബി, സെക്രട്ടറി ഡയസ് പുല്ലന്‍, സാബു ഇന്‍ഫോ സ്പേസ് എന്നിവര്‍ പറഞ്ഞു. കോവിഡും പ്രളയവും ഉള്‍പ്പെടെ വ്യാപാര മേഖല വലിയ തകര്‍ച്ചയിലാണ്. അധികരിച്ച ചെലവിന് പുറമെ അന്യായമായ കൂലി വർധന താങ്ങാനാവില്ല. ഹെഡ്‌ലോഡ് വെല്‍ഫെയര്‍ ബോര്‍ഡും സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story