Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:31 AM IST Updated On
date_range 2 March 2022 5:31 AM ISTപ്രളയത്തിൽ തകർന്ന റോഡിലെ കുഴികൾ നികത്തി പഞ്ചായത്ത് അംഗങ്ങൾ
text_fieldsbookmark_border
മൂലമറ്റം: മാതൃകയായി. മണപ്പാടി-പുത്തേട് റോഡിൽ ഒരാൾ താഴ്ചയിൽ മീറ്ററുകളോളം നീളത്തിൽ വിണ്ടുകീറിയ കുഴിയാണ് പഞ്ചായത്ത് അംഗങ്ങളായ ഓമന ജോൺസനും എലിസബത്ത് ജോൺസണും ചേർന്ന് നികത്തിയത്. അറക്കുളം പഞ്ചായത്തിലെ കണ്ണിക്കൽ, കൂവപ്പള്ളി വാർഡുകളുടെ അതിരിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാതയുടെ ശോച്യാവസ്ഥ മാറ്റാൻ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അറക്കുളത്ത് പൊളിച്ച കാത്തിരിപ്പ് കേന്ദ്രത്തിൻെറ അവശിഷ്ടങ്ങളും മണ്ണും പഞ്ചായത്ത് ടിപ്പറിൽ എത്തിച്ചു നൽകി. ഇതുപയോഗിച്ച് പഞ്ചായത്ത് അംഗങ്ങൾ തന്നെ കുഴികളടച്ച് അപകടാവസ്ഥ ഒഴിവാക്കി. tdl mltm 2 മണപ്പാടി-പുത്തേട് റോഡിലെ കുഴി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നികത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
