Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂരിൽ കുട്ടികളുടെ...

മറയൂരിൽ കുട്ടികളുടെ പാർക്ക്​ ഒരുങ്ങുന്നു

text_fields
bookmark_border
മറയൂർ: വിനോദസഞ്ചാര മേഖലയിൽ സന്ദർശകർക്ക്​ ​ഒട്ടേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറയൂരിൽ കുട്ടികൾക്ക്​ പാർക്ക്​ ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്​. മറയൂർ ടൗണി‍ൻെറ ഹൃദയഭാഗത്ത് വനം വകുപ്പി‍ൻെറ ഇക്കോ ഷോപ്പിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തി‍ൻെറ ചുവട്ടിലാണ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾ​പ്പെടുത്തി ലക്ഷം രൂപ ചെലവഴിച്ച്​ കളിയുപകരണങ്ങൾ സ്ഥാപിക്കുന്നത്. വർഷങ്ങൾക്കുമുമ്പ്​ മുതൽ ഇവിടെ കുട്ടികളുടെ പാർക്ക് ഉണ്ടെങ്കിലും കളിയുപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല. പ്രകൃതിദത്തമായി പടർന്നു പന്തലിച്ച ആൽമരമാണ് ആകർഷണം. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സൗകര്യമില്ലാത്തത്​ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ നിരാശപ്പെടുത്തിയിരുന്നു. ഇതിനുപുറമെ ഈ വർഷംതന്നെ 10 ലക്ഷം രൂപ ചെലവിൽ പാർക്കിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന്​ മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു. സന്ദർശകരെ ആകർഷിക്കാൻ പാർക്കിനുള്ളിൽ ചന്ദനമരങ്ങളും മറ്റുസസ്യങ്ങളും സമീപത്തെ ചന്ദനക്കാട്ടിൽ പുള്ളിമാൻ കൂട്ടങ്ങളുമുണ്ട്​. ശൗചാലയം, വനശ്രീ ഇക്കോ ഷോപ് എന്നിവയുമുണ്ട്. ഇവിടെ ആദിവാസി വനവിഭവങ്ങളായ തേൻ, പുൽതൈലം, യൂക്കാലി തൈലം, ചന്ദനതൈലം, കരകൗശല വസ്തുക്കൾ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങൾ ലഭ്യമാണ്​. TDL Marayoor park മറയൂർ രാജീവ് ഗാന്ധി കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story