Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTമൂന്നാറിൽ ഹരിത കർമസേന പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മൂന്നാര്‍: ശുചിത്വപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാൻ രൂപവത്കരിച്ച ഹരിത കര്‍മസേനയുടെ ഉദ്ഘാടനം എ. രാജ എം.എല്‍.എ നിര്‍വഹിച്ചു. മൂന്നാര്‍ ടൗണിനോട് ചേര്‍ന്ന പഞ്ചായത്തിലെ 10ാം വാര്‍ഡായ ഇക്കാനഗറിലായിരുന്നു പരിപാടി. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂനിഫോം നല്‍കിയായിരുന്നു പ്രവര്‍ത്തനോദ്ഘാടനം. യു.എന്‍.ഡി.പി, ഹരിത കേരള മിഷന്‍, കുടുംബശ്രീ, മാലിന്യമുക്ത കേരളം, ഹില്‍ദാരി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ദാസ്, ജില്ല പഞ്ചായത്ത് അംഗം എം. ഭവ്യ, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം 1 ഹരിത സേനാംഗങ്ങള്‍ക്ക് എ. രാജ എം.എൽ.എ യൂനിഫോം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
