Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:32 AM IST Updated On
date_range 1 March 2022 5:32 AM IST'വന്യജീവി ആക്രമണം തടയാൻ നടപടി വേണം'
text_fieldsbookmark_border
ഇടുക്കി: വനാതിർത്തിയിൽ നടക്കുന്ന വന്യജീവി ആക്രമണം തടയാൻ കഴിയാത്ത സർക്കാറുകളുടെ നിലപാട് അപലപനീയമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളെ ആക്രമിക്കുക മാത്രമല്ല കൃഷിയും കൃഷിയിടവും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കർഷകരെയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കാൻ ഉതകുന്ന സമഗ്ര പദ്ധതി അടിയന്തരമായി സർക്കാർ നടപ്പാക്കണം. ജനവികാരം ഉൾക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് സർക്കാർ തയാറാകണമെന്നും ഫ്രാൻസിസ് ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story