Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:35 AM IST Updated On
date_range 28 Feb 2022 5:35 AM ISTഅധിനിവേശത്തെ പിന്തുണക്കുന്ന സി.പി.എം നിലപാട് അപഹാസ്യം -പി. ഇസ്മായിൽ
text_fieldsbookmark_border
തൊടുപുഴ: യുക്രെയ്നെ ആക്രമിക്കാൻ റഷ്യ ഉന്നയിച്ച ന്യായങ്ങളെ വെള്ളപൂശിയുള്ള സി.പി.എം നിലപാട് അപഹാസ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളന ഭാഗമായുള്ള ജില്ല സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുസ്‌ലിംലീഗ് ഇടുക്കി ജില്ല പ്രസിഡന്റ് എം. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് പി.എച്ച്. സുധീര്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല ജന.സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ. എസ്. സിയാദ്, കെ.എ. മാഹിന്‍, എം.എം. ബഷീര്‍, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, സലിം കൈപ്പാടം, ടി.എസ്. ഷംസുദ്ദീന്‍, ടി.കെ. നവാസ്, പി.എന്‍. സീതി, കെ.എച്ച്. അബ്ദുല്‍ ജബ്ബാര്‍, പി.കെ. മൂസ, എം.എ. കരിം, സി.കെ. ജാഫര്‍ എന്നിവർ പങ്കെടുത്തു. TDL youth lege മുസ്ലിം യൂത്ത് ലീഗ് ജില്ല സംഘാടക സമിതി രൂപവത്കരണ യോഗം സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി ഉദ്യോഗാർഥികൾ തൊടുപുഴ: റിപ്പോർട്ടിങ് സമയത്തിന് മുമ്പ് ഗേറ്റ് അടച്ചതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി ഉദ്യോഗാർഥികൾ. ഞായറാഴ്ച നടന്ന ഹൈകോർട്ട് അസിസ്റ്റന്‍റ് പരീക്ഷ എഴുതാൻ പരീക്ഷ സെന്‍ററായ തൊടുപുഴയിലെത്തിയ ആറോളം കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. തൊടുപുഴയിലായിരുന്നു ഇവരുടെ പരീക്ഷ സെന്‍റർ. 10 മണിക്കാണ് പരീക്ഷ എങ്കിലും 9.30നാണ് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. 9.28ന് എത്തിയവരോട് ഗേറ്റ് തുറക്കാൻ കഴിയില്ലെന്നും സമയം കഴിഞ്ഞെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. തുടർന്ന് ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു. പറഞ്ഞ സമയത്തിന് മുമ്പ് സ്ഥലത്തെത്തിയിട്ടും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story