Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:35 AM IST Updated On
date_range 28 Feb 2022 5:35 AM ISTദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും
text_fieldsbookmark_border
കട്ടപ്പന: കേന്ദ്രസർക്കാറിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് ജില്ലയിൽ വിജയമാക്കാൻ സംയുക്ത സമരസമിതി ജില്ല കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. 'ജനങ്ങളെ സംരക്ഷിക്കുക; രാജ്യത്തെ രക്ഷിക്കുക' മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂനിയനുകളാണ് സമരം സംഘടിപ്പിക്കുന്നത്. കൺവെൻഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ ഭാവി പരിപാടി അവതരിപ്പിച്ചു. മാർച്ച് 11ന് പണിമുടക്ക് നോട്ടീസ് നൽകും. മാർച്ച് 16 മുതൽ 19 യൂനിയനുകളുടെ നേതൃത്വത്തിൽ ജില്ലയിൽ മൂന്ന് ജാഥകൾ പര്യടനം നടത്തും. അഞ്ചിന് കട്ടപ്പനയിൽ യൂനിയനുകളുടെ വനിത കൺവെൻഷൻ ചേരും. 25 മുതൽ 27 വരെ ജില്ലയിലെങ്ങും പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും കൺവെൻഷനിൽ തീരുമാനമായി. യോഗത്തിൽ പി. മുത്തുപാണ്ടി അധ്യക്ഷത വഹിച്ചു. കെ.പി. മേരി, പി.എസ്. രാജൻ, ആർ. തിലകൻ, വാഴൂർ സോമൻ, ബാബു മഞ്ഞള്ളൂർ, അനിൽ രാഘവൻ, വർഗീസ് സ്‌കറിയ, സി.കെ. കൃഷ്ണൻകുട്ടി, ടി.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു. Caption : കട്ടപ്പനയിൽ സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ ജില്ല കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
