Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTമുറിഞ്ഞപുഴ-മതമ്പ റോഡ് യാഥാർഥ്യമാകുന്നു
text_fieldsbookmark_border
പീരുമേട്: അരനൂറ്റാണ്ടിനുശേഷം മുറിഞ്ഞപുഴ-പാഞ്ചാലിമേട്-മതമ്പ റോഡ് യാഥാർഥ്യമാകുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് വാഴൂർ സോമൻ എം.എൽ.എ മൂന്നുകോടി അനുവദിച്ചതോടെയാണ് റോഡിന് പുനർജന്മം ലഭിക്കുന്നത്. 1968ൽ ഉദ്ഘാടനം ചെയ്ത റോഡ് 54 വർഷം പിന്നിടുമ്പോൾ കണയങ്കവയലിന് സമീപം കൊയ്നാട്ടിൽ നിർമാണം അവസാനിച്ചുനിൽക്കുകയാണ്. ഇവിടെനിന്ന് മൂന്ന് കി.മീ. നിർമിച്ചാൽ മതമ്പയിലെത്താം. സ്വകാര്യ റബർ തോട്ടത്തിലൂടെയും ഒന്നര കിലോമീറ്ററിലധികം റോഡ് നിർമിക്കണം. റോഡിന്‍റെ നിർമാണം പൂർത്തിയാകുമ്പോൾ ശബരിമല തീർഥാടകർക്കും ദൂരംകുറച്ച് പമ്പയിൽ എത്താം. മതമ്പയിൽനിന്ന് കൊമ്പുകുത്തി മടുക്ക വഴിയും മടുക്ക പള്ളിപ്പടി വഴി കോരുത്തോട്ടിലെത്തി കണമലയിൽ എത്താൻ സാധിക്കും. മുണ്ടക്കയം-എരുമേലി റൂട്ടിനെക്കാൾ ദൂരം കുറവായതിനാൽ പമ്പയിൽനിന്ന് കുമളിയിലേക്ക് തിരിച്ചുവരുന്ന അന്തർസംസ്ഥാന തീർഥാടകർക്ക് റോഡ് ഉപയോഗിക്കാനും സാധിക്കും. മുറിഞ്ഞപുഴ-മുണ്ടക്കയം റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ സമാന്തരപാതയായി ഉപയോഗിച്ച് മുണ്ടക്കയത്ത് എത്താനും കഴിയും. ഇതോടൊപ്പം പത്തനംതിട്ട മേഖലയിൽനിന്ന് പാഞ്ചാലിമേട്ടിൽ എത്തുന്ന സഞ്ചാരികൾക്കും ദൂരംകുറച്ച് പാഞ്ചാലിമേട്ടിൽ എത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story