Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTതെങ്ങ് കയറ്റ പരിശീലനം
text_fieldsbookmark_border
മൂലമറ്റം: നാളികേര വികസന ബോർഡ് നേതൃത്വത്തിൽ കുടയത്തൂർ ഡെവലപ്മെന്‍റ് സൊസൈറ്റി സഹകരണത്തോടെ അറക്കുളം ജയ്ഹിന്ദ് ലൈബ്രറി സംഘടിപ്പിക്കുന്ന തെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചു. തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട 20 വ്യക്തികൾക്ക് യന്ത്രം ഉപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനമാണ് നൽകുന്നത്. ആറു ദിവസം നീളുന്ന പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും സർട്ടിഫിക്കറ്റും തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി ലഭിക്കും. ലൈബ്രറി പ്രസിഡന്‍റ് പി.എ. വേലുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.വി. മനോജ്, ശ്രീഹരി, ടി.എൻ. നാരായണൻ, എസ്. ശ്രീവത്സലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
