Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജലാശയങ്ങളിൽ മുങ്ങിമരണം...

ജലാശയങ്ങളിൽ മുങ്ങിമരണം വർധിക്കുന്നു

text_fields
bookmark_border
ചെറുതോണി: ജലാശയങ്ങളിൽ മുങ്ങി മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നു. കോവിഡ്​ നിയന്ത്രണത്തിൽ അയവുവന്നതോടെ വിനോദസഞ്ചാര മേഖലയിലേക്ക് ആളുകളുടെ ഒഴുക്ക്​ വർധിച്ചതിനൊപ്പമാണ്​ ജലാശയങ്ങളിലെ അപകടങ്ങളും പെരുകുന്നത്​. രണ്ടാഴ്ചയായി ഇടുക്കി ആർച്ച്​ ഡാമും മൂന്നാറും തേക്കടിയും വാഗമണ്ണുമൊക്കെ സഞ്ചാരികളുടെ തിരക്കിലമർന്നു. വിനോദസഞ്ചാര മേഖലയിലെ വെള്ളച്ചാട്ടങ്ങളും കടവുകളും മരണക്കെണിയാവുമ്പോൾ സുരക്ഷയൊരുക്കാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്​. അഞ്ചുരുളി, ഇടുക്കി ഡാം, കല്ലാർ പൊൻമുടി, മുതിരപ്പുഴ, അമ്പഴച്ചാൽ കുണ്ടള മാട്ടുപ്പെട്ടി, ആറ്റുകാട് ദേവിയാർ, പകുതിപ്പാലം തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പൊലിഞ്ഞത് നിരവധി ജീവനാണ്. കട്ടപ്പന ഗവ. കോളജ് ചെയർമാനായിരുന്ന അനൂപ് സിബിച്ചൻ ഇടുക്കി ഡാമിലേക്ക്​ വെള്ളമെത്തിക്കുന്ന നിരകക്കാനം ടണലിൽ വീണുമരിച്ചത്​ അവധി ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വന്നപ്പോഴാണ്​. അവധി ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയ സേനാപതി വട്ടപ്പാറയിൽ അയ്യൻകാലായിൽ അമൽ ലാലൻ പൊന്മുടി അണക്കെട്ടിൽ മുങ്ങിമരിച്ചത്​ ഏതാനും വർഷം മുമ്പാണ്. അമ്മവീട്ടിലെത്തിയ ഉടുമ്പന്നൂർ ഇടമറുക് മംഗലത്ത് വീട്ടിൽ വൈശാഖ് എന്ന 11കാരൻ തോക്കുപാറ അമ്പഴച്ചാൽ പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ഇടുക്കി കാണാനെത്തിയ അഞ്ച്​ യുവാക്കൾ ഏതാനും വർഷം മുമ്പ്​ കുണ്ടള ഡാമിൽ മുങ്ങിമരിച്ചത് നാട്ടുകാർക്കിന്നും ഞെട്ടിക്കുന്ന ഓർമയാണ്. പൊന്മുടി ജലാശയത്തിൽ നെടുങ്കണ്ടം സ്വദേശിയായ വിദ്യാർഥി മുങ്ങിമരിച്ചതും നാടിനെ നടുക്കി. ഹൈദരാബാദിൽ നിന്നെത്തിയ നവദമ്പതികളിൽ വരൻ മാങ്കുളം വിരിപ്പാറ തോട്ടിൽ മുങ്ങിമരിച്ചതും നാട്ടുകാർ മറന്നിട്ടില്ല. അടിമാലിയിലും ആറ്റുകാട് വെള്ളച്ചാട്ടത്തിലുമായി അഞ്ച്​ വർഷത്തിനിടെ എട്ടുപേരാണ് മുങ്ങിമരിച്ചത്. മൂന്നാറിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയി കാലടിപ്പുഴയിൽ നാലു യുവാക്കളാണ് മുങ്ങിമരിച്ചത്. തോപ്രാംകുടിയിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയ യുവാക്കൾ പെരിയാറ്റിൽ മുങ്ങിമരിച്ചതാണ് മറ്റൊരു സംഭവം. മുരിക്കാശേരി പടമുഖത്തുനിന്ന് വിനോദയാത്ര പോയ മൂന്ന്​ കുട്ടികളാണ് ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട്​ മരിച്ചത്. ചാവക്കാടുനിന്ന്​ കൊളുക്കുമല കാണാനെത്തിയ ഒമ്പതംഗ വിദ്യാർഥികൾ അപകടത്തിൽപെട്ടെങ്കിലും തക്കസമയത്ത് ശ്രദ്ധയിൽപെട്ടതുകൊണ്ട് നാട്ടുകാർ രക്ഷപ്പെടുത്തി. കഞ്ഞിക്കുഴിയിൽനിന്ന്​ ടൂർ പോയ മൂന്നുപേരിൽ ഒരാൾ മൂലമറ്റത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത് കഴിഞ്ഞ വർഷമാണ്​. മതിയായ സുരക്ഷ സംവിധാനമില്ലാത്തതും വിനോദസഞ്ചാരികളുടെ അശ്രദ്ധയുമാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story