Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM ISTകാട്ടുതീയില്‍ അകപ്പെട്ട വിനോദസഞ്ചാരികളെ വനപാലകർ രക്ഷിച്ചു
text_fieldsbookmark_border
പെട്ടിമുടിയിലാണ് 40 പേർ കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത് അടിമാലി: മലകയറി എത്തിയ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടു. വനപാലകരെത്തിയാണ് രക്ഷിച്ചത്. അടിമാലി റേഞ്ചിലെ പെട്ടിമുടിയിലാണ് 40 പേർ കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത്. പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിൽ ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പുലര്‍ച്ച സൂര്യോദയം കാണുന്നതിനാണ് സഞ്ചാരികള്‍ മൂന്ന് മണിക്കൂറിലേറെ സാഹസികയാത്ര ചെയ്ത് പെട്ടിമുടിക്ക് താഴെ എത്തിയത്. തണുപ്പും വശ്യമനോഹര കാഴ്ചകളും നിറഞ്ഞ പെട്ടിമുടിയില്‍ പുല്‍മേടുകളാണ് കൂടുതല്‍. കടുത്തവേനലില്‍ പുല്‍മേടുകള്‍ ഉണങ്ങിനില്‍ക്കുകയാണ്. ഇതിലേക്കാണ് ഞായറാഴ്ച രാവിലെ തീ പടര്‍ന്ന് പിടിച്ചത്. ഇതോടെ പരിഭ്രാന്തരായ സഞ്ചാരികള്‍ വനം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ മച്ചിപ്ലാവ് സ്റ്റേഷനില്‍നിന്നും കൂമ്പന്‍പാറ ഓഫിസില്‍നിന്നും വനംവകുപ്പ് ജീവനക്കാരും ഫയര്‍ വാച്ചര്‍മാരും ഉൾപ്പെടെയുള്ളവര്‍ ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇതിന് ശേഷം സ്ത്രീകള്‍ അടക്കം വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കി. അടിമാലി കൂമ്പന്‍പാറയില്‍നിന്ന് അപകടം പിടിച്ചതും ദുര്‍ഘടവുമായ കയറ്റം കയറിവേണം പെട്ടിമുടിയിലെത്താന്‍. ചെറിയ അശ്രദ്ധതന്നെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന സ്ഥലവുമാണ്. പെട്ടിമുടിക്ക് മുകളിലെത്തിയാല്‍ നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന ദൃശ്യങ്ങളും മറ്റും ഏവരുടെയും മനംകവരുന്ന കാഴ്ചയാണ്. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കുതന്നെ ഇവിടേക്കുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യവും അപകട സൂചന മുന്നറിയിപ്പ് നല്‍കിയും വനം വകുപ്പ് ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ഇപ്പോഴില്ല. പഞ്ചായത്തുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പെട്ടിമുടിയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു. ഞായറാഴ്ച കാട്ടുതീയില്‍ പെട്ടവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വനപാലകരുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. idl adi 1 pettymudi ചിത്രങ്ങല്‍- പെട്ടിമുടിയില്‍ കാട്ടുതീയില്‍ അകപ്പെട്ട സഞ്ചാരികളെ വനപാലകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു lead 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
