Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:36 AM IST Updated On
date_range 27 Feb 2022 5:36 AM ISTലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: തനിമ അഗ്രോ ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിൽ നിരവധി ആളുകളിൽനിന്ന് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. സൊസൈറ്റി പ്രസിഡന്‍റ് കരിമണ്ണൂർ കുരുമ്പയിൽ ജയൻ പ്രഭാകരനാണ് (48) അറസ്റ്റിലായത്. തൊടുപുഴയിലെ തനിമ സൂപ്പർ മാർക്കറ്റിന്‍റെ പേരിൽ 196 ആളുകളിൽനിന്ന് 25,000 മുതൽ ലക്ഷങ്ങൾവരെ ഷെയറായി പിരിച്ചെടുത്തായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തത്. ഇങ്ങനെ 1.20 കോടിവരെ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. തൊടുപുഴ സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 36 പരാതികൾ ലഭിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്ന് തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാർ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. TDL JAYAN PRABHAKARAN ജയൻ പ്രഭാകരൻ തൃണമൂൽ മഹിള കോൺഗ്രസ് ഭാരവാഹികൾ തൊടുപുഴ: ജില്ല തൃണമൂൽ മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റായി പി.കെ. ശ്രീദേവിയെയും ജനറൽ സെക്രട്ടറിയായി അശ്വതി എസ്. നായരെയും തെരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ.സി. രമേശൻ മുണ്ടയ്ക്കാടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള കാപ്പിൽ തുളസിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ കെ.എസ്. സജീവൻ, ശശിധരൻ നായർ, പ്രദീപ് അണ്ണായിക്കണ്ണം എന്നിവർ സംസാരിച്ചു. ചിത്രങ്ങൾTDL Sreedevi, TDL Ashwathi തൃണമൂൽ മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ശ്രീദേവിയും ജനറൽ സെക്രട്ടറി അശ്വതി എസ്. നായരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story