Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:35 AM IST Updated On
date_range 27 Feb 2022 5:35 AM ISTഏലക്ക ഓൺലൈൻ ലേലം: തകരാർ പരിഹരിക്കണമെന്ന് ഏജൻസികളും കർഷകരും
text_fieldsbookmark_border
കട്ടപ്പന: ഏലക്ക ഓൺലൈൻ ലേലം തുടർച്ചയായി തടസ്സപ്പെടുന്ന അവസ്ഥക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി ലേലം ഏജൻസികളും കർഷകരും. ബോഡിനായ്ക്കന്നൂരിൽ ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ ഉണ്ടായ തകരാറിനെത്തുടർന്ന് സ്‌പൈസസ് ബോർഡിന്റെ ഏലക്ക ലേലം ശനിയാഴ്ചയും തടസ്സപ്പെട്ടു. 25നും ലേലം തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ തടസ്സപ്പെട്ട ലേലം ഉച്ചയോടെയാണ് പുനരാരംഭിച്ചത്. തേനിയിൽ റോഡുപണി നടക്കുന്നതിനാൽ ബി.എസ്.എൻ.എൽ കേബിളുകൾ പലയിടങ്ങളിലായി മുറിഞ്ഞതാണ് നെറ്റ്‌വർക്ക് പ്രശ്‌നത്തിന് ഇടയാക്കിയത്. 25ന് ഉച്ചകഴിഞ്ഞുള്ള ലേലം പകുതിയായപ്പോഴാണ് തകരാർ ഉണ്ടായത്. ഏറെ സമയത്തിന് ശേഷവും പരിഹരിക്കാനാകാതെ വന്നതോടെ ലേലം മുടങ്ങി. 26ന് രാവിലെയും തകരാർ പരിഹരിക്കാത്തതിനാൽ രാവിലത്തെ ലേലവും മുടങ്ങി. ഉച്ചയോടെയാണ് പരിഹരിച്ചത്. മുടങ്ങിയ ലേലങ്ങൾ ഞായറാഴ്ച നടത്തുമെന്ന് സ്‌പൈസസ് ബോർഡ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story