Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:34 AM IST Updated On
date_range 27 Feb 2022 5:34 AM ISTപൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
text_fieldsbookmark_border
ചെറുതോണി: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ 2022 ജില്ലയില്‍ ഞായറാഴ്ച നടത്തുന്നതിന് ഒരുക്കം പൂര്‍ത്തിയായതായി ഡി.എം.ഒ അറിയിച്ചു. അഞ്ചുവയസ്സില്‍ താഴെയുള്ള 69,352 കുട്ടികളാണ് ജില്ലയിലുള്ളത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കും. ഇതിനായി 1021 ബൂത്തുകള്‍ക്കു പുറമെ ബസ്സ്റ്റാൻഡുകള്‍, അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ നല്‍കും. കോവിഡ് പോസിറ്റിവായ കുട്ടികളൊഴികെ എല്ലാവർക്കും തുള്ളിമരുന്ന് നല്‍കണം. ജില്ലതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ കണ്‍വീനറുമായ ടാക്സ് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യസന്നദ്ധ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ 116 സൂപ്പര്‍വൈസര്‍മാരും 2042 ബൂത്തുതല വാക്സിനേറ്റർമാർക്കും പരിശീലനം നല്‍കിയതായി ഡി.എം.ഒ അറിയിച്ചു. ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഷീബ ജോര്‍ജ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story