Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:32 AM IST Updated On
date_range 27 Feb 2022 5:32 AM ISTവ്യാജവിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; സ്ത്രീ പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: വ്യാജ വിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. നിയമപരമായി വിവാഹം കഴിക്കാതെ കൂടെ താമസിച്ചയാൾ മരിച്ച ശേഷം വ്യാജവിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് കുടയത്തൂർ മണ്ണത്തൂർ റോസ്ലി ജേസഫിനെ (55) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹാജരാക്കിയ വിൽപത്രത്തെക്കുറിച്ച് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിൽപത്രം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ കോതമംഗലത്തുനിന്നാണ് എസ്.എച്ച്.ഒ വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. TDL ROSILY JOSEPH റോസ്ലി ജോസഫ് കഞ്ചാവ് കേസില്‍ നാലുവര്‍ഷം കഠിനതടവ് തൊടുപുഴ: 1.200 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. ഈരാറ്റുപേട്ട നടയ്ക്കല്‍ ആനയിളപ്പ് പാറേപറമ്പില്‍ വീട്ടില്‍ അന്‍സീബ് കരീമിനെയാണ് (28) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനില്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2018 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന്റെ സമീപത്തെ മുക്കാടന്‍ റോഡില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈരാറ്റുപേട്ട എസ്.ഐ ആയിരുന്ന എ.എസ്. അന്‍സലും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഇന്‍സ്‌പെക്ടര്‍ ഷാജു ജോസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സ്പെഷാലിറ്റി ക്ലിനിക്ക് തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്‍ററും ആസ്റ്റർ മെഡ്സിറ്റിയും ചേർന്ന് തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ അസ്ഥിരോഗ വിഭാഗത്തിൽ സ്പെഷാലിറ്റി ക്ലിനിക്ക് നടത്തും. ക്ലിനിക്കിന്‍റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് ചലച്ചിത്ര സംവിധായകൻ മേജർരവി നിർവഹിക്കും. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ ആറുവരെയാണ് ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് ആശുപത്രിയിൽ ലഭിക്കുകയെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്മിത ഹോസ്പിറ്റലിലെ അസ്ഥിരോഗം മേധാവിയായ ഡോ. ആന്‍റണി ജെ. കണ്ണമ്പിള്ളിയുടെ മേൽനോട്ടത്തിലായിരിക്കും ക്ലിനിക്കിന്‍റെ പ്രവർത്തനവും തുടർചികിത്സയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story