Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:29 AM IST Updated On
date_range 27 Feb 2022 5:29 AM ISTമഹിള അസോസിയേഷൻ എം.എം. മണിയുടെ വീട്ടിലേക്ക് മാർച്ച് നടത്തട്ടെ -കോൺഗ്രസ്
text_fieldsbookmark_border
അടിമാലി: ജനാധിപത്യ മഹിള അസോസിയേഷൻ കോൺഗ്രസിനെതിരെ പ്രകടനം നടത്തുന്നതിന് പകരം എം.എം. മണി എം.എൽ.എയുടെ വീട്ടിലേക്കാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്ന് ബൈസൺവാലി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണ്. കഴിഞ്ഞ ദിവസം ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബൈസൺവാലിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. സി.പി.എം നേതൃത്വം കൊടുക്കുന്ന മഹിള അസോസിയേഷൻ കരിങ്കൊടിയേന്തി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സമരത്തിനുനേരെ വന്നു. എന്നാൽ, ഇത് തടയാൻ പൊലീസ് തയാറായില്ലെന്നും രാഷ്ട്രീയ സമ്മർദമാണ് കാരണമെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവിനെയും എൻജിനീയറിങ് കോളജിലെ വനിത പ്രിൻസിപ്പലിനെയും മോശമായി പരാമർശിച്ചത് എം.എം. മണിയാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് ബൈസൺവാലി മണ്ഡലം പ്രസിഡന്റ് അലോഷി തിരുതാളി, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. പ്രകാശ്, ഡി.സി.സി അംഗം തോമസ് നിരവത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story