Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:33 AM IST Updated On
date_range 26 Feb 2022 5:33 AM ISTഐ.എസ്.ഒ സർട്ടിഫിക്കേഷൻ നഷ്ടപ്പെട്ടിട്ടില്ല - പ്രസിഡന്‍റ്
text_fieldsbookmark_border
ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് 2020ൽ നേടിയ സർട്ടിഫിക്കേഷൻ ഓഡിറ്റ് നടത്തി പുതുക്കാത്തതിനാൽ നഷ്ടമായി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്‍റ് പി.എം. നൗഷാദ് പറഞ്ഞു. നിലവിലെ സർട്ടിഫിക്കേഷൻ മൂന്നുവർഷത്തേക്ക് ആയതിനാൽ 2023 ജനുവരി അഞ്ചുവരെ കാലാവധിയുണ്ട്. പ്രതിവർഷം ഉള്ള ഓഡിറ്റ് സംവിധാനം വഴി പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് കോവിഡ് പശ്ചാത്തലത്തിൽ സാധിക്കാതെ വന്നു. റെക്കോഡ് റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഫ്രണ്ട് ഓഫിസ് സജ്ജമാക്കിയും പേപ്പർ രഹിത ഓഫിസ് പ്രവർത്തനം സാധ്യമാകും വിധം ഇ-ഓഫിസ് സംവിധാനം ഏർപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രസിഡന്‍റ് അറിയിച്ചു. കുമളി ഗ്രാമപഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു കുമളി: ഗ്രാമപഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു. വിഷുവിന് പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. പഞ്ചായത്തിലെ 20 വാർഡിലായി 4000 പേർക്കാണ് 45 ദിവസം പ്രായമായ പച്ചക്കറികൾ വിതരണം ചെയ്യുന്നത്. പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാരിച്ചൻ നീർണാകുന്നേൽ, ജില്ല പഞ്ചായത്ത് അംഗം എസ്.പി. രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാവുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. സിദ്ദീഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി ബിജു, കൃഷി ഓഫിസർ സോജി, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story