Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:30 AM IST Updated On
date_range 26 Feb 2022 5:30 AM ISTകത്തോലിക്ക കോൺഗ്രസ് കർഷക ജില്ല കൺവെൻഷൻ
text_fieldsbookmark_border
കട്ടപ്പന: കാർഷിക കടം ഈടാക്കുന്നതിന് ജില്ലയിൽ ബാങ്കുകളുടെ ജപ്തി നടപടിക്കെതിരായ പ്രക്ഷോഭത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക കോൺഗ്രസ് കർഷക ജില്ല കൺവെൻഷൻ മാർച്ച് ഒന്നിന് വൈകീട്ട് നാലിന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. 2018ലെ പ്രളയം, കോവിഡ് തുടങ്ങി തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്ന കർഷകരോടുള്ള ബാങ്കുകളുടെ നടപടിക്കെതിരായ സമരപരിപാടികൾ കൺവെൻഷൻ ചർച്ച ചെയ്യും. കടം ഈടാക്കുന്നതിന് ഹൈറേഞ്ചിൽ മാത്രം പതിനായിരത്തിലധികം കർഷകർക്ക് വിവിധ ബാങ്കുകൾ നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൺവെൻഷൻ. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്‍റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കർഷക കടാശ്വാസ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് കെ. എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തും. കർഷകരുടെ ഒപ്പുശേഖരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story