Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:32 AM IST Updated On
date_range 25 Feb 2022 5:32 AM ISTപൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം -കോണ്‍ഗ്രസ്
text_fieldsbookmark_border
നെടുങ്കണ്ടം: തൂക്കുപാലം കെ.എസ്.ഇ.ബി ഓഫിസിനോട് ചേര്‍ന്നുണ്ടായിരുന്ന പന്തല്‍ പൊളിച്ചു മാറ്റിയ പട്ടം കോളനി സർവിസ് സഹകരണ ബാങ്ക് അധികൃതരുടെ നടപടിയിൽ കോണ്‍ഗ്രസ് തൂക്കുപാലം ടൗണ്‍ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. പൊതുമുതല്‍ നശിപ്പിച്ച ബാങ്ക് പ്രസിഡന്റിനും കൂട്ടാളികള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായർ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തില്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, അംഗങ്ങളായ റാബി സിദ്ദീഖ്, ശ്യാമള മധുസൂദനന്‍, ജയ്‌മോന്‍ നെടുവേലി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുകുമാരന്‍ നായര്‍, ജോസ് അമ്മഞ്ചേരി, എം.എ. സിദ്ദീഖ്, എന്‍.ജി. രാജു, കെ. കനിയപ്പന്‍, പി. ബാലചന്ദ്രന്‍, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. idl ndk തൂക്കുപാലത്ത് നടന്ന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
