Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:32 AM IST Updated On
date_range 24 Feb 2022 5:32 AM ISTഅംഗീകാര നിറവിൽ മൂന്ന് വില്ലേജ് ഓഫിസർമാർ
text_fieldsbookmark_border
മൂലമറ്റം/കട്ടപ്പന: ജില്ലയിലെ മൂന്ന് വില്ലേജ് ഓഫിസർമാർക്ക് മികച്ച പ്രവർത്തനത്തിനുള്ള റവന്യൂ വകുപ്പിൻെറ പുരസ്കാരം. കുടയത്തൂർ വില്ലേജ് ഓഫിസർ കെ. ഗോപകുമാർ, ഇലപ്പള്ളി ഓഫിസർ മായ കെ.തങ്കപ്പൻ, കട്ടപ്പന ഓഫിസർ ജയ്സൺ ജോർജ് എന്നിവർക്കാണ് അംഗീകാരം. മുട്ടം സ്വദേശിയായ ഗോപകുമാർ കുടയത്തൂർ വില്ലേജ് ഓഫിസറായി എത്തിയിട്ട് നാലുവർഷമായി. ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം തൊടുപുഴ താലൂക്കിലും കലക്ടറേറ്റിലും ജോലി ചെയ്തിട്ടുണ്ട്. പ്രളയസമയത്തും കോവിഡ് കാലത്തും നടത്തിയ പ്രവർത്തനങ്ങളാണ് മായ കെ.തങ്കപ്പനെ അവാർഡിന് അർഹയാക്കിയത്. വെള്ളിയാമറ്റം വില്ലേജ് ഓഫിസിൽനിന്നാണ് ഇലപ്പള്ളിയിൽ എത്തിയത്. വെള്ളിയാമറ്റം മേഖലയിലെ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെക്കുംഭാഗം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി വി.ടി. ബൈജുവിൻെറ ഭാര്യയാണ്. നെടുങ്കണ്ടം ഒഴുകയിൽ വർക്കിയുടെ മകനായ ജയ്സൺ ജോർജ് 2001ലാണ് റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ഉടുമ്പൻചോല താലൂക്കിലും ഇടുക്കി കലക്ടറേറ്റിലും രാജകുമാരി വില്ലേജ് ഓഫിസിലും മികച്ച സേവനം കാഴ്ചവെച്ച ശേഷമാണ് 2017ൽ കട്ടപ്പനയിൽ ചുമതലയേറ്റത്. പ്രളയകാലത്തും കോവിഡ് കാലത്തും ഇദ്ദേഹം മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ചു. നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരി റിജയാണ് ഭാര്യ. ചിത്രങ്ങൾ: TDL gopakumar കെ. ഗോപകുമാർ TDL maya thankappan മായ കെ.തങ്കപ്പൻ TDL Jaison ജയ്സൺ ജോർജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story