Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനാശാസ്യം: ...

അനാശാസ്യം: നടപടിയുമായി അടിമാലി പൊലീസ്

text_fields
bookmark_border
അടിമാലി: വീടുകള്‍ വാടകക്കെടുത്ത് അനാശാസ്യം നടക്കുന്നതായ വാർത്തയെത്തുടർന്ന്​ പരിശോധനയുമായി അടിമാലി പൊലീസ്. ഒരു വീട്ടിൽ വിദൂര ജില്ലയിൽനിന്നുള്ള നാല് യുവതികളെ കണ്ടെത്തി. വീട് വാടകക്കെടുത്തയാളെ കണ്ടെത്താനായിട്ടില്ല. ഇതാടെ വീട് പൊലീസ് നിരീഷണത്തിലാക്കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. അടിമാലിയിൽ വീടുകൾ വാടകക്കെടുത്ത്​ അനാശാസ്യ പ്രവർത്തനം നടത്തിവരുന്ന സംഘങ്ങളെക്കുറിച്ച്​ കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇടുക്കി എസ്.പി.യുടെ നിർദേശപ്രകാരമാണ്​ പ്രിൻസിപ്പൽ എസ്.ഐ സന്തോഷി‍ൻെറ നേതൃത്വത്തിൽ പരിശോധന നടന്നത്​. അടിമാലി പൊലീസ് സ്റ്റേഷന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലാണ് വന്‍ സന്നാഹത്തോടെ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മച്ചിപ്ലാവിൽ വീട് കേന്ദ്രീകരിച്ച് വൻ ചൂതാട്ടകേന്ദ്രം പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. അടിമാലിയിലെ ഒരു യുവതിയുടെ നേതൃത്വത്തിലും അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇത്തരം കേന്ദ്രങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനാല്‍ വിവരം പുറത്തുപറയാന്‍ അയല്‍വാസികള്‍ ഭയക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story